Posted On
date_range Updated On
date_range 100 കോടി നഷ്ടപരിഹാരം നൽകണം; മോദിക്കും അമിത് ഷാക്കുമെതിരെ സിദ്ധരാമയ്യയുടെ വക്കീൽ നോട്ടീസ്
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വക്കീൽ നോട്ടീസ്. തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് സിദ്ധരാമയ്യ വക്കീൽ നോട്ടീസ് അയച്ചത്.
കെട്ടിചമച്ചതും തെറ്റായതുമായ ആരോപണങ്ങൾ തനിക്കെതിരെയും കോൺഗ്രസിനെതിരെയും പരസ്യങ്ങളിലും പൊതുവേദികളിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചുവെന്നും ഇതിന് 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കേസ്. നഷ്ടപരിഹാരം നൽകുന്നതിനൊപ്പം ആരോപണങ്ങൾ പിൻവലിച്ച് പൊതുമാപ്പ് പറയണമെന്നും സിദ്ദരാമയ്യ അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.