കാലാവസ്ഥ വ്യതിയാനം: പോയ വര്‍ഷം ജീവന്‍ നഷ്ടമായത് 1600ലേറെ പേര്‍ക്ക്

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിന്‍െറ ഫലമായുണ്ടായ വിവിധ പ്രകൃതി ദുരന്തങ്ങളില്‍ പോയവര്‍ഷം  രാജ്യത്ത് മരിച്ചവരുടെ എണ്ണം 1600ല്‍ ഏറെ വരുമെന്ന് റിപ്പോര്‍ട്ട്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കടുത്ത ഉഷ്ണമായിരുന്നു 2016ലേതെന്നും അന്തരീക്ഷ പഠനകേന്ദ്രം  (ഐ.എം.ഡി) പറയുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലാണ്.  51 ഡിഗ്രി സെല്‍ഷ്യസ്.

രാജ്യത്തെ ഇത്തരം മരണങ്ങളില്‍ 35 ശതമാനവും ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായിരുന്നു. കടുത്ത കാലാവസ്ഥ മാറ്റങ്ങളെ തുടര്‍ന്ന് 552 പേരാണ് ഇവിടങ്ങളില്‍ ജീവന്‍ വെടിഞ്ഞത്. കഠിനമായ ചൂടുമൂലം 700 ഉം  വെള്ളപ്പൊക്കം, ഇടിമിന്നല്‍ എന്നിവമൂലം 475 പേരും രാജ്യത്താകമാനം മരിച്ചു. ചൂടില്‍ മരിച്ച  400 പേരും തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. സൂര്യാതപം മൂലം ഗുജറാത്തില്‍ 87ഉം മഹാരാഷ്ട്രയില്‍ 43ഉം പേര്‍ പോയവര്‍ഷം ജീവന്‍ വെടിഞ്ഞു.

 തുടര്‍ച്ചയായ രണ്ടു വരള്‍ച്ചകളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം താരതമ്യേന സാധാരണ മണ്‍സൂണ്‍ ആയിരുന്നുവെങ്കിലും രാജ്യത്തിന്‍െറ ചില ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചതായും ഐ.എം.ഡി ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - climate change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.