Posted On
date_range Updated On
date_range ഡൽഹിയിലെ സ്കൂളിൽ രണ്ടാംക്ലാസുകാരി പീഡനത്തിനിരയായി
ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്കൂളിൽ രണ്ടാംക്ലാസ് വിദ്യാർഥി ബലാത്സംഗത്തിനിരയായി. സംഭവത്തിൽ സ്കൂളിൽ ജോലിക്കെത്തിയെ ഇലക്ട്രീഷനെ പൊലീസ് അറസ്റ്റു ചെയ്തു.
സ്കൂളിലെ അറ്റകുറ്റപണിക്കെത്തിയ ഇലക്ട്രീഷൻ പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയും കെട്ടിടത്തിന് പിന്നിൽ കൂട്ടിയിട്ട ജല വിതരണപൈപ്പിനകത്ത് വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് പെൺകുട്ടിയെ കണ്ടെത്തിയ സ്കൂൾ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡൽഹിയിലെ ചേരിയിലാണ് പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്. മൂത്ത സഹോദരിയും ഇതേ സ്കൂളിലെ വിദ്യാർഥിയാണ്.
രാജ്യത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കുന്നത് വധശിക്ഷ നൽകാവുന്ന കുറ്റമായി കണക്കാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.