Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ വ്യാപക അക്രമം, നിരവധി പേർക്ക് പരിക്ക്
ശ്രീനഗർ: ഇൗദ് ദിനത്തിലും കശ്മീരിൽ വ്യാപക അക്രമം. ശ്രീനഗർ ഉൾപ്പെടെ വിവിധയിടങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. ശ്രീനഗറിെല ഇൗദ്ഗാഹിനു സമീപത്ത് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രദേശവാസികളുടെ നമസ്കാരത്തിനു ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. 20 മിനുട്ട് നീണ്ട സംഘർഷങ്ങൾക്കൊടുവിലാണ് നാട്ടുകാർ പിരിഞ്ഞു പോയത്.
അനന്ത്നാഗ് ടൗണിലും ഒരു മണിക്കൂർ നീണ്ട പ്രതിഷേധം അരങ്ങേറി. ബാരമുല്ല ജില്ലയിെല സോപൂരിലും പത്താനിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.