Posted On
date_range Updated On
date_range ജമ്മു-കശ്മീർ സെമിനാർ: ജെ.എൻ.യുവിൽ സംഘർഷം
ന്യൂഡൽഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിപ്പോന്ന 370ാം ഭരണഘടന വകുപ്പ് റദ്ദാക്കിയതിനെക്കുറിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിെൻറ സാന്നിധ്യത്തിൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന സെമിനാറിൽ സംഘർഷം. എ.ബി.വി.പി-ഐസ വിദ്യാർഥി യൂനിയനുകളിൽപെട്ട വിദ്യാർഥികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ജമ്മു-കശ്മീർ വിഭജിക്കുന്നതിനെതിരെ മന്ത്രിയുടെ സാന്നിധ്യത്തിൽ ഓൾ ഇന്ത്യ സ്റ്റുഡൻറ്സ് അസോസിയേഷൻ (ഐസ) വിദ്യാർഥികൾ പ്ലക്കാർഡ് ഉയർത്തി. ഇതിനെതിരെ അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എ.ബി.വി.പി) വിദ്യാർഥികൾ രംഗത്തിറങ്ങി. ഇതോടെയായിരുന്നു സംഘർഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.