ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെ കോടതിയില്‍ അഭിഭാഷകര്‍ ബഹളമുണ്ടാക്കിയതില്‍ ദു$ഖിതനായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍. നോട്ട് റദ്ദാക്കലുമായി ബന്ധപ്പെട്ട് അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി, മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, പി. ചിദംബരം തുടങ്ങിയവര്‍ വാദിക്കുമ്പോള്‍ ജൂനിയര്‍ അഭിഭാഷകര്‍ ശബ്ദമുണ്ടാക്കി തടസ്സപ്പെടുത്തിയതോടെയാണ് സുപ്രീംകോടതി ജഡ്ജി വിഷമം അറിയിച്ചത്.
‘ഇതെന്താ മത്സ്യമാര്‍ക്കറ്റാണോ? ഇങ്ങനെ ബഹളമുണ്ടാക്കാന്‍. ഇതിന് വാദിക്കല്‍ എന്നു പറയില്ല. മുതിര്‍ന്ന അഭിഭാഷകരെ സംസാരിക്കാന്‍ അനുവദിക്കാതെയുള്ള ഈ ബഹളം നിര്‍ഭാഗ്യകരമാണെന്നും ഠാകുര്‍ പറഞ്ഞു. അടുത്തദിവസം വിരമിക്കാനിരിക്കുന്ന തനിക്ക് ഇത്തരം സംഭവങ്ങള്‍ എന്തുതരം ഓര്‍മകളാണ് സമ്മാനിക്കുകയെന്നും ചീഫ് ജസ്റ്റിസ് വേദനയോടെ ചോദിച്ചു. ജഡ്ജിയെന്ന നിലയില്‍ 23 വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള പെരുമാറ്റം തനിക്ക് ഇതുവരെയുണ്ടായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മൂന്നിന് വിരമിക്കാനിരിക്കുകയാണ് ടി.എസ്. ഠാകുര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.