ജയ്പുർ: കുശൽ ദാൻ എന്ന 60കാരൻ ആഹ്ലാദത്തിെൻറ കൊടുമുടിയിലാണ്. കാരണം മറ്റൊന്നുമല്ല. ആദ്യ ശ്രമത്തിൽതന്നെ സിവിൽ സർവിസിൽ 82ാം റാങ്ക് നേടിയാണ് കുശലിെൻറ മകൻ ദേശൽ ദാൻ (24) വിജയിച്ചത്. രാജസ്ഥാനിലെ ജെയ്സാൽമിർ ജില്ലയിലെ സുമലിയായ് പട്ടണത്തിൽ ചായക്കട നടത്തുകയാണ് കുശാൽ. ദേശലിന് ഇന്ത്യൻ ഫോറസ്റ്റ് സർവിസസിൽ അഞ്ചാം റാങ്കും ലഭിച്ചിട്ടുണ്ട്.
തെൻറ ചായക്കടയിലിരുന്ന് മകെൻറ കഠിനാധ്വാനെത്തയും വിജയത്തെയും കുറിച്ച് നാട്ടുകാർ പറയുന്നത് കേൾക്കുേമ്പാൾ ആഹ്ലാദമുണ്ടെന്ന് കുശൽ പറഞ്ഞു. കുടുംബത്തിനുവേണ്ടി ഏറെ അധ്വാനിച്ചയാളാണ് ഞാൻ. ഇപ്പോൾ, അതിനുള്ള പ്രതിഫലം ലഭിച്ചു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജബൽപുർ െഎ.െഎ.ടിയിൽനിന്ന് ബി.ടെക് നേടിയ ദേശൽ ന്യൂഡൽഹിയിലാണ് സിവിൽ സർവിസ് പരീക്ഷ പരിശീലനം നടത്തിയത്. നാവികസേനയിലുള്ള ജ്യേഷ്ഠനാണ് തെൻറ പ്രചോദനമെന്നും കഠിനാധ്വാനത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ലെന്നും ദേശൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.