അസമിലും ത്രിപുരയിലും പ്രതിഷേധം കത്തുന്നു; സൈന്യം ഇറങ്ങിയേക്കും

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിലും ത്രിപുരയിലും പ്രതിഷേധം ആളിക്കത്തുന്നു. ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിൽ വാഹനങ്ങൾ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും പ്രതിഷേധം അലയടിക്കുകയാണ്​. അസമിലെ 10 ജില്ലകളിൽ സർക്കാർ 24 മണിക്കൂർ നേരത്തേക്ക്​ ഇൻറർനെറ്റ്​ ബന്ധം വി​​േച്ഛദിച്ചിരിക്കുകയാണ്​.

ത്രിപുരയിൽ 48 മണിക്കൂർ നേരത്തേക്ക്​ ഇൻറർനെറ്റ്​ ബന്ധം വിച്ഛേദിച്ചിട്ടുണ്ട്​​. അക്രമം അടിച്ചമർത്താൻ അർദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്​​. പ്രതിഷേധം നിയന്ത്രണവിധേയമായില്ലെങ്കിൽ സൈന്യത്തെ വിന്യസിക്കുമെന്നാണ്​ റിപ്പോർട്ട്​. കശ്​മീരിൽ വിന്യസിച്ചിട്ടുള്ള സൈന്യത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക്​ അയക്കാനാണ്​ ഉദ്ദേശിക്കുന്നത്​.

അഭയാർഥികൾക്ക്​ പൗരത്വം നൽകുന്നത്​ തങ്ങളുടെ സ്വത്വത്തേയും ജീവിത മാർഗ്ഗത്തേയും പ്രതികൂലമായി ബാധിക്കുമെന്നാണ്​ വടക്കു കിഴക്കൻ മേഖലയിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ ആശങ്ക. ഇതേ തുടർന്നാണ്​ ഈ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നത്​.

Tags:    
News Summary - citizenship amendment bill; assam, tripura in protest -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.