രാമക്ഷേത്ര പ്രതിഷ്ഠ: ഡൽഹി എയിംസ് ഉച്ചവരെ അടച്ചിടും

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനാൽ ജനുവരി 22ന് ഉച്ചക്ക് 2.30 വരെ ഡൽഹി എയിംസ് അടച്ചിടും. കേന്ദ്രസർക്കാർ നിർദേശ പ്രകാരമാണ് നടപടിയെന്ന് വ്യക്തമാക്കി എയിംസ് അധികൃതർ വാർത്താക്കുറിപ്പ് പുറത്തിറക്കി.

''അയോധ്യയിലെ രാം ലല്ല പ്രാണപ്രതിഷ്ഠ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട് 2024 ജനുവരി 22 തിങ്കളാഴ്ച ഉച്ചക്ക് 2.30 വരെ കേന്ദ്രസർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് എയിംസ് ജനുവരി 22ന് ഉച്ചക്ക് 2.30 വരെ അടച്ചിടുമെന്ന് മുഴുവൻ ജീവനക്കാരെയും അറിയിക്കുന്നു''-വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം എല്ലാ തീവ്രപരിചരണ വിഭാഗങ്ങളും പ്രവർത്തിക്കുമെന്നും സർക്കുലർ വ്യക്തമാക്കുന്നുണ്ട്. 


രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി അടച്ചിടുന്നതിനെതിരെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തി. പ്രാണപ്രതിഷ്ഠയുടെ ഭാഗമായി രാജ്യത്തെ മുഴുവൻ കേന്ദ്രസർക്കാർ ഓഫിസുകൾക്കും ഉച്ചവരെ അവധി നൽകിയിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, യു.പി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Citing Govt order, AIIMS shuts down OPD on Jan 22 until 2.30 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.