ബെയ്ജിങ്: ചൈനീസ് സൈന്യത്തെ ലോകത്തെ ഒന്നാമത്തെ ശക്തിയാക്കാൻ തയാറെടുപ്പു തുടങ്ങി. 2050ഒാടെ ചൈനീസ് സൈന്യത്തെ ലോകനിലവാരത്തിലുള്ളതാക്കുമെന്ന പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ പ്രഖ്യാപനം ഇന്ത്യയടക്കമുള്ള അയൽരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
യുദ്ധവിമാനങ്ങളുടെയും കപ്പലുകളുടെയും അത്യാധുനിക തരത്തിലുള്ള ആയുധങ്ങളുടെയും ഉൽപാദനവും സംഭരണവുംമൂലം കഴിഞ്ഞ 30 വർഷമായി ചൈനീസ് സൈന്യം വളർച്ചയുടെ പാതയിലാണ്. അതേസമയം, സൈനികശക്തിയിൽ യു.എസിെൻറ മൂന്നിരട്ടി ചെറുതാണു താനും. അത് പരിഹരിക്കുകയാണ് ചൈനയുടെ ലക്ഷ്യം. സൈനികമേഖലയിൽ 2016ൽ ചൈന ചെലവിട്ടത് 21,500 കോടി ഡോളറാണെന്നാണ് സ്റ്റോക്ഹോം അന്താരാഷ്ട്ര പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ കണക്ക്. ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ ചെലവ് യഥാക്രമം 5600 കോടി ഡോളർ, 4600 കോടി ഡോളർ, 3700 കോടി ഡോളർ എന്നിങ്ങനെയാണ്.
സിക്കിം സംസ്ഥാന അതിർത്തിയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇവിടെ റോഡ് നിർമിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യൻ സേന ഇടെപട്ട് തടയുകയായിരുന്നു.
ദക്ഷിണ ചൈന കടലിലെ ഷെങ്കാകു ദ്വീപുകൾക്കു സമീപം ചൈനീസ് നാവികസേനയും ജപ്പാനും തമ്മിൽ ഉരസൽ പതിവാണ്. ദക്ഷിണ ചൈന കടലിലെ ചൈനയുടെ ഇടപെടൽ മറ്റുരാജ്യങ്ങളെയും പ്രകോപിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.