ന്യൂഡൽഹി: കുട്ടികളുടെ നീലച്ചിത്രം ഒരുതരത്തിലും അനുവദിക്കില്ലെന്ന് പ്രമുഖ സമൂ ഹ മാധ്യമ കമ്പനിയായ വാട്സ്ആപ്. അത്തരം ഉള്ളടക്കങ്ങൾ ഉപയോക്താക്കൾ റിപ്പോർട്ട ് ചെയ്യുന്നപക്ഷം അക്കൗണ്ട് നിരോധിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളുമെന്നും കമ്പനി വക്താവ് അറിയിച്ചു.
നീലച്ചിത്രം അത്യന്തം ഹീനമെന്ന് വിശേഷിപ്പിച്ച വാട്സ്ആപ് ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നിയമപാലകർ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കുമെന്നും വ്യക്തമാക്കി.
ബലാത്സംഗ വിഡിയോ, കുഞ്ഞുങ്ങളെ വെച്ചുള്ള നീലച്ചിത്രം, മറ്റ് അധിക്ഷേപകരമായ കാര്യങ്ങൾ തുടങ്ങിയവയെല്ലാം നീക്കംചെയ്യുന്നതിൽ നടപടിക്രമങ്ങൾ കൈക്കൊള്ളാൻ കേന്ദ്രത്തോടും ഇൻറർനെറ്റ് ഭീമന്മാരായ ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് എന്നിവയോടും സുപ്രീംകോടതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വാട്സ്ആപിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.