വിചാരണത്തടവുകാരുടെ ജാമ്യം: ചീഫ് ജസ്റ്റിസുമാര്‍ക്ക് കേന്ദ്രത്തിന്‍െറ കത്ത്

ന്യൂഡല്‍ഹി: വിചാരണത്തടവുകാരുടെ കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്ന് ഹൈകോടതി ജഡ്ജിമാരോട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ്, 24  ഹൈകോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.  2015ലെ ക്രൈം ബ്യൂറോ റെക്കോഡ് പ്രകാരം രാജ്യത്ത് ആകെയുള്ളത് 2.82 ലക്ഷം തടവുകാരാണ്. ഇതില്‍ 65 ശതമാനം പേരും വിചാരണത്തടവുകാരാണ്. ആരോപിക്കപ്പെട്ട കുറ്റം തെളിഞ്ഞാല്‍ കിട്ടാവുന്ന പരമാവധി ശിക്ഷയോളം തടവ് അനുഭവിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

 ആരോപിക്കപ്പെട്ട കുറ്റത്തിന് കിട്ടാവുന്ന ശിക്ഷയുടെ പകുതി കാലം പിന്നിട്ട വിചാരണത്തടവുകാര്‍ക്ക് ജാമ്യം അനുവദിക്കണമെന്ന് 2014ല്‍ സുപ്രീംകോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്. ജില്ല കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള  ജില്ല ജഡ്ജിയും ജില്ല പൊലീസ് മേധാവിയും ഉള്‍പ്പെട്ട സമിതി വിചാരണത്തടവുകാരുടെ കാര്യങ്ങള്‍ നിശ്ചിത ഇടവേളകളില്‍ യോഗം ചേര്‍ന്ന് അര്‍ഹരായവര്‍ക്ക് ജാമ്യം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.  സി.ആര്‍.പി.സി 436 എ വകുപ്പിലും ഇക്കാര്യം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

എന്നാല്‍, ഇവയൊന്നും നടപ്പാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി ഹൈകോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് കത്തെഴുതിയത്.   വിചാരണത്തടവുകാരുടെ മനുഷ്യാവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ളെന്ന് മന്ത്രിയുടെ കത്തില്‍  പറയുന്നു.
ഇക്കാര്യത്തില്‍ സര്‍ക്കാറുകളും കോടതിയും  കൂട്ടായി പ്രവര്‍ത്തിക്കണം. വിചാരണത്തടവുകാരുടെ കാര്യത്തില്‍ സ്വമേധയാ ഇടപെട്ട് അര്‍ഹരായവര്‍ക്ക് ജയില്‍മോചനം സാധ്യമാക്കാന്‍ ചീഫ് ജസ്റ്റിസുമാര്‍ ഇടപെടണം. വിചാരണത്തടവുകാരുടെ പ്രശ്നത്തില്‍ പരിഹാരത്തിന് ആവശ്യമായ നിര്‍ദേശങ്ങളുണ്ടെങ്കില്‍ ചീഫ് ജസ്റ്റിസുമാര്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ പെടുത്തണമെന്ന് കത്തില്‍ പറയുന്നു.

 ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതു സംബന്ധിച്ച്  സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാറും  അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ കത്ത്.  ജഡ്ജിമാരുടെ നിയമനം ¥ൈവകുന്നതിനാലാണ് കേസുകള്‍ കെട്ടിക്കിടക്കുന്നതെന്നും ജഡ്ജി നിയമനത്തില്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ളെന്നും മുന്‍ സുപ്രീംകോടതി  ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍, വിചാരണത്തടവ് നീളുന്നത് പറഞ്ഞ് ചീഫ് ജസ്റ്റിസുമാരോട് ഇടപെടാന്‍ ആവശ്യപ്പെടുന്ന കേന്ദ്ര മന്ത്രി കേസുകള്‍ കെട്ടിക്കിടക്കുന്നതും വിചാരണത്തടവ് നീളുന്നതും  കോടതിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയെന്ന നിലക്കാണ്  അവതരിപ്പിക്കുന്നത്.  

 

Tags:    
News Summary - chief justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.