ഛത്തീസ്ഗഡിൽ കോൺഗ്രസ് എം.എൽ.എ ബാങ്ക് ജീവനക്കാരെ മർദ്ദിച്ചെന്ന്; വീഡിയോ വൈറൽ

രാമാനുജ്ഗഞ്ച്: ഛത്തീസ്ഗഡിൽ കോൺഗ്രസ് എം.എൽ.എ ബാങ്ക് ജീവനക്കാരെ മർദ്ദിക്കുന്ന വീഡിയോ വൈറൽ. രാമാനുജ്ഗഞ്ച് എം.എൽ.എ ബ്രിഹാസ്പത് സിങ് ആണ് രണ്ടു ബാങ്ക് ജീവക്കാരെ മർദ്ദിക്കുന്നത്. രാമാനുജ്ഗഞ്ച് ജില്ലയിലെ ബൽരാംപൂർ സഹകരണ ബാങ്കിലാണ് സംഭവം.

ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയ 70 കാരനായ കർഷകനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് എം.എൽ.എ ജീവനക്കാരെ അടിച്ചത്. കർഷകരോട് അപമര്യാദമായി പെരുമാറുന്നത് അനുവദിക്കാൻ കഴിയില്ലെന്നു പറഞ്ഞായിരുന്നുവത്രേ മർദനം.


സിങിനെതിരേ നടപടി ആവശ്യപ്പെട്ട് ഇന്ന് മുതൽ രണ്ടു ദിവസത്തെ കൂട്ട അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സർഗുജ ഡിവിഷൻ ബാങ്ക് ജീവനക്കാർ. എം.എൽ.എക്കെതിരേ മുഖ്യമന്ത്രി, ഐ.ജി തുടങ്ങിയവർക്ക് പരാതി നൽകിയിരിക്കുകയാണ് ബാങ്ക് ജീവനക്കാരുടെ സംഘടന. 

Tags:    
News Summary - Chhattisgarh Congress MLA allegedly slaps bank staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.