പുതുവത്സര തലേന്ന് ചെന്നൈയിൽ കടുത്ത നിയന്ത്രണങ്ങൾ

പുതുവത്സര തലേന്ന് ചെന്നൈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. ജനുവരി ഒന്നിന് രാത്രി 12 മുതൽ പുലർച്ചെ അഞ്ച്​ വരെയാണ് നിയന്ത്രണം. ഡിസംബർ 28ന് ബീച്ചുകൾ ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളിൽ ആഘോഷങ്ങൾ നിയന്ത്രിച്ച് കൊണ്ടിറക്കിയ ഉത്തരവിന് പുറമേയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

അടിയന്തര ആവശ്യങ്ങൾ ഇല്ലാത്തവർ ഡിസംബർ 31ന് രാത്രി 12 മണിക്ക് മുൻപായി യാത്ര പൂർത്തിയാക്കണമെന്ന്​ പൊലീസ് അഭ്യർത്ഥിച്ചു.

ഡിസംബർ 31ന് രാത്രി 9 മണി മുതൽ ബീച്ച് റോഡുകളിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തും. ബീച്ചിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

നിയമ ലംഘനങ്ങൾ പരിശോധിക്കാൻ 10,000 പൊലീസുകാരെ നഗരത്തിൽ വിന്ന്യസിക്കും.

Tags:    
News Summary - chennai new year vehicle movement ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.