ചെങ്കിചർള അക്രമം: ബി.ജെ.പി എം.എൽ.എയെ വീട്ടുതടങ്കലിലാക്കി പൊലീസ്

ഹൈദരാബാദ്: ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ചെങ്കിചർള ഗ്രാമത്തിലേക്ക് പോകാൻ ശ്രമിച്ച ബി.ജെ.പി നേതാവ് ഗോഷാമഹൽ ടി. രാജ സിങ്ങിനെ വീട്ടുതടങ്കലിലാക്കി പൊലീസ്. ഹിന്ദു കുടുംബങ്ങൾക്ക് പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ പോകാനിരുന്നപ്പോഴാണ് പൊലീസ് വീട്ടുതടങ്കലിലാക്കിയതെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.

ചെങ്കിചർളയിൽ ഹിന്ദുക്കൾക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും സർക്കാർ മാറിയിട്ടും തെലങ്കാനയിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണം തുടരുകയാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.

ഞായറാഴ്ചയായിരുന്നു സംഭവം. മസ്ജിദിന് പുറത്ത് ഡി.ജെ ഗാനങ്ങളോടെ ഹോളി ആഘോഷിച്ചത് സംഘർഷത്തിനിടയാക്കുകയായിരുന്നു. ബജ്റങ്ദളും വിശ്വഹിന്ദു പരിഷത്തും പ്രതിഷേധം നടത്തിയിരുന്നു.

നേരത്തെ, തെലങ്കാന മുൻ ബി.ജെ.പി പ്രസിഡന്‍റും എം.പിയുമായ ബന്ദി സഞ്ജയും ചെങ്കിചെർള ഗ്രാമത്തിലെത്താൻ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് തടഞ്ഞിരുന്നു.

Tags:    
News Summary - Chengicharla violence: Police put BJP MLA under house arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.