representational image

മധ്യപ്രദേശ് ദേശീയ ഉദ്യാനത്തിൽ നിന്ന് പുറത്ത് പോയ ചീറ്റയെ തിരിച്ചെത്തിച്ചു

ഷിയോപൂർ: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ നിന്ന് കഴിഞ്ഞയാഴ്ച വഴിതെറ്റി പോയ ചീറ്റയെ ഉത്തർപ്രദേശിലെ വനത്തിലേക്ക് പ്രവേശിക്കുന്നതിനിടെ രക്ഷപ്പെടുത്തി തിരികെ കൊണ്ടുവന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തർപ്രദേശിലെ ഝാൻസിയിലേക്ക് നീങ്ങുന്നതിനിടെയാണ് ചീറ്റയെ രക്ഷപ്പെടുത്തിയത്. ദേശീയ ഉദ്യാനത്തിൽ നിന്ന് 150 കിലോമീറ്റർ അകലെയായിരുന്നു ചീറ്റ. ഈ മാസം ഇത് രണ്ടാം തവണയാണ് ഒബാൻ എന്ന ചീറ്റ് കുനോ നാഷണൽ പാർക്കിൽ നിന്ന് പുറത്തു കടക്കുന്നതും തിരികെ കൊണ്ടുവരുന്നതും. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് ഒബാനെ കുനോ കുനോ ദേശീയ ഉദ്യാനത്തിലെ പാൽപൂർ വനത്തിലേക്ക് വിട്ടയച്ചതെന്ന് കെ. എൻ. പി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രകാശ് കുമാർ വർമ പറഞ്ഞു.

നമീബിയയിൽ നിന്ന് എട്ടു ചീറ്റകളെയാണഅ കൊണ്ടുവന്നത്. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളും. ഇതിൽ സഷ എന്ന പെൺചീറ്റ കഴിഞ്ഞ മാർച്ച് 27ന് അന്ത്യശ്വാസം വലിച്ചു. സിയയ എന്ന ചീറ്റ ഒരു കുഞ്ഞിന് ജന്മം നൽകി. ഈ വർഷം ഫെബ്രവരി 18ന് സൗത്ത് ആഫ്രിക്കയിൽനിന്ന് 12 ചീറ്റകളെയും കൊണ്ടുവന്നിരുന്നു.

Tags:    
News Summary - Cheetah That Strayed Out Of Madhya Pradesh National Park Rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.