Posted On
date_range Updated On
date_range വാഷിങ് മെഷീനിൽ അകപ്പെട്ട പുതിയ 500 രൂപ നോട്ടിന് സംഭവിച്ചത്
രാജസ്ഥാൻ: വാഷിങ് മെഷീനിൽ അകപ്പെട്ട അഞ്ഞൂറ് രൂപയുടെ പുതിയ നോട്ട് തിരിച്ചെത്തിയത് വെളുത്ത് നിറം മങ്ങിയ നിലയിൽ. ജയ്‍പൂര്‍ രാജസ്ഥാൻ സ്വദേശി രവി ഹന്‍ഡ വാഷിങ് മെഷീനിലിട്ട ഷർട്ടിൽ അറിയാതെ അകപ്പെട്ടതായിരുന്നു നോട്ട്.
നോട്ടിെൻറ ചിത്രം ഉൾപ്പെടെ ഇയാൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. വസ്ത്രം അലക്കുന്നതിന് മുമ്പ് നിങ്ങളുടെ പോക്കറ്റുകൾ പരിശോധിക്കുക. പുതിയ നോട്ടിന് വാഷിങ് മെഷീനിലെ ഒരു റൗണ്ട് കറക്കം പോലും അതിജീവിക്കാൻ കഴിയില്ല എന്നാണ് രവി ട്വീറ്റ് ചെയ്തിരിക്കുന്നത്. പുതിയ 2000 രൂപ നോട്ടുകളുടെ നിറവും ഇളകുന്നുവെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.