Posted On
date_range Updated On
date_range ചെ ഗുവേരയുടെ മകൾ ചെന്നൈയിൽ
ചെന്നൈ: ക്യൂബൻ വിപ്ലവ നേതാവ് ഏണസ്റ്റോ ചെ ഗുവേരയുടെ മകൾ അലൈദ ഗുവേര തമിഴ്നാട് സി.പി.എം സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായി ചെന്നൈയിലെത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അലൈദ ചെന്നൈയിലെത്തിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറി ജി. ബാലകൃഷ്ണനും മുതിർന്ന നേതാവ് ജി. രാമകൃഷ്ണനും മറ്റു നേതാക്കളും ചേർന്ന് അവർക്ക് വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമൊരുക്കി.
തിരുവനന്തപുരത്തു നിന്നാണ് അലൈദ ചെന്നൈയിലെത്തിയത്. ചൊവ്വാഴ്ച പാർട്ടിയോഗത്തിലും ബുധനാഴ്ച പൊതു സ്വീകരണ പരിപാടിയിലും പങ്കെടുക്കും. പൊതുപരിപാടിയിൽ അലൈദക്കൊപ്പം ഡി.എം.കെ എം.പി കനിമൊഴി, വി.സി.കെ ഫൗണ്ടറും ലോകസഭാംഗവുമായ തോൽ തിരുമാവലവാൻ എന്നിവരും പങ്കെടുക്കും. അലൈദയുടെ മകൾ എസ്റ്റഫാനിയ ഗുവേരയും പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.