ഒരുമയുടെ സന്ദേശമോതി പൂക്കളം തീർത്ത് ഡൽഹിയിൽ ചാവറ കൾച്ചറൽ സെന്ററിന്റെ സൗഹാർദ സദ്യ

ന്യൂഡൽഹി: സ്വന്തം നിറവും വൈവിധ്യവും കാത്തുസൂക്ഷിക്കുന്ന ഒമ്പത് മത, ആത്മീയ വിഭാഗങ്ങൾ ഒരുമിച്ച് ചേർന്ന് ഡൽഹിയിൽ ഓണത്തിന് ഒരുമയുടെ പൂക്കളം തീർത്തു. വസന്ത് കുഞ്ചിൽ കേന്ദ്ര ടെക്സ്റ്റെൽസ് മന്ത്രാലയത്തിന് കീഴിലുള്ള ‘കുഞ്ചി’ൽ സംഘടിപ്പിച്ച ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഓണം സൗഹാർദ സദ്യയിൽ ഒമ്പത് മത, ആത്മീയ നേതാക്കൾക്കൊപ്പം നയതന്ത്ര പ്രതിനിധികളും ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളും സാമൂഹിക നേതാക്കളും ഒത്തുചേർന്നു.

തിബത്തൻ പാർലമെന്റ് മുൻ ഡെപ്യൂട്ടി സ്പീക്കർ ആചര്യ യശി ഫുൻസോക്, സ്വാമി വിവേക് മുനി, ധനാചാര്യ അജയ് ജെയിൻ, സോരാഷ്​ട്ര സമുദായ നേതാവ് മറസ്ബാൻ നരിമാൻ സൈവാല, സ്വാമി ചന്ദർ ദേവ്ജി മഹാരാജ്, സഞ്ജയ് ജെയിൻ, എകെ മർച്ചന്റ് ഇന്ത്യയിലെ ജൂത സമൂഹത്തിന്റെ തലവൻ റബ്ബി എസെക്കി ഇസാക് മലേകർ, ഗോസ്വാമി സുശീൽജി മഹാരാജ്, മൗലാന മുഹമ്മദ് അജാസുർറഹ്മാൻ ശഹീൻ ഖാസ്മി, എന്നിവർ വിവിധ മത വിഭാഗങ്ങളെ പ്രതിനിധീകരിച്ചു. അപരനെ ആഘോഷിക്കുന്നിടത്താണ് സമാധാനം ആരംഭിക്കുക​യെന്ന് സ്വാഗതമാശംസിച്ച ചാവറ കൾച്ചറൽ സെന്റർ ഡയരക്ടർ റവ. ഡോ. ബോബി കണ്ണൻചിറയിൽ പറഞ്ഞു​. സി.ബി.സി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാത്യു കോയിക്കൽ ഓണ സന്ദേശം നൽകി.

കേന്ദ്ര കൈത്തറി വികസന കമീഷണർ ഡോ. എം.ബീന ഐ.എ.എസ് വിദേശ സകാര്യ മന്ത്രാലയ ഡയരക്ടർ സതീശ് ബാലകൃഷ്ണൻ, ഡി.പി സർവകലാശാല വൈസ് ചാൻസലർ ഡോ. രവി ചന്ദ്രൻ, കേന്ദ്ര ഗ്രാമ വികസന വകുപ്പ് ജോയിന്റ് സെക്രട്ടറി ശശി കുമാർ, അന്താരാഷ്​ട്ര ഫഷൻ ഡിസൈനർ എല്ലിസ് ക്രാഗർ, തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു

Tags:    
News Summary - Chavara Cultural Centre Hosts Interfaith Onam Harmony Feast in New Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.