മുംബൈ: മുംബൈയിെല ഘട്കോപറിൽ ചാർേട്ടഡ് വിമാനം തകർന്നു വീണ് അഞ്ചുപേർ മരിച്ചു. ജനസാന്ദ്രതയേറിയ മേഖലയിലാണ് അപകടം നടന്നത്. ഘട്കോപറിെല സർവോദയ് നഗറിൽ നിർമാണ പ്രവർത്തി നടക്കുന്ന കെട്ടിടത്തിന് സമീപത്തെ തുറസായ സ്ഥലത്താണ് വിമാനം തകർന്നു വീണത്.
ജുഹുവിൽ ഇറങ്ങാനിരുന്ന വി.ടി-യു.പി.ഇസഡ് കിങ് എയർ സി90 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. ഉച്ചക്ക് ഒന്നരയോെടയാണ് സംഭവം.
മുംബൈ യു.വൈ ഏവിയേഷെൻറ ഉടമസ്ഥതയിലുള്ളതാണ് വിമാനം. ഉത്തർപ്രദേശ് സർക്കാറിെൻറതാണ് വിമാനമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിമാനം നേരത്തെയും അപകടത്തിൽ പെട്ടതിനെ തുടർന്ന് പാൻപരാഗ് കമ്പനി ഉടമകളായ കോത്താരി സഹോദരൻമാർക്ക് 2014ൽ വിറ്റതാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അവ്നിഷ് അവസ്തി അറിയിച്ചു. അഗ്നിശമനസേന സംഭവസ്ഥലത്തെത്തി തീയണച്ചു.
#WATCH: A chartered plane crashes near Jagruti building in Ghatkopar where a construction work was going on. #Mumbai pic.twitter.com/ACyGYymydX
— ANI (@ANI) June 28, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.