ന്യൂഡൽഹി: കുറ്റപത്രങ്ങൾ പൊതുരേഖ അല്ലെന്നും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകാനാകില്ലെന്നും സുപ്രീംകോടതി. കുറ്റപത്രങ്ങൾ അന്വേഷണ ഏജൻസികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
തെളിവ് നിയമം സെക്ഷൻ 72 പ്രകാരം കുറ്റപത്രം പൊതുരേഖയുടെ പരിധിയിൽ വരുന്നതല്ല. ബലാത്സംഗ കേസുകൾ ഒഴികെയുള്ള മറ്റ് കേസുകൾ രജിസ്റ്റർ ചെയ്ത ശേഷം എഫ്.ഐ.ആർ അടക്കമുള്ള രേഖകൾ അന്വേഷണ ഏജൻസികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ടെന്നും കോടതി വ്യക്തമാക്കി.
കുറ്റപത്രത്തിലെ മുഴുവൻ വിശദാംശങ്ങളും വെബ്സൈറ്റിൽ അടക്കം വരുന്നത് പ്രതിയുടെയും ഇരയുടെയും അവകാശത്തെ ഹനിക്കുന്ന നടപടിയാണെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ അടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. വിവരാവകാശ പ്രവർത്തകനും ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുമായ സൗരവ് ദാസ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.