Posted On
date_range Updated On
date_range മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയുമായ മോത്തിലാൽ വോറ അന്തരിച്ചു. 93കാരനായ വോറ ഈ വർഷം ഏപ്രിൽ വരെ രാജ്യസഭ അംഗമായിരുന്നു.
തരുൺഗോഗോയിക്കും അഹ്മദ് പേട്ടലിനും പിന്നാലെ മറ്റൊരു മുതിർന്ന നേതാവിനെക്കൂടിയാണ് കോൺഗ്രസിന് നഷ്ടമാകുന്നത്. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായിരുന്ന വോറ ഏറെ കാലം കോൺഗ്രസ് ട്രഷററായിരുന്നു.
1985ൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായ വോറ 1988ൽ കേന്ദ്രമന്ത്രി സഭയിൽ ചേരാനായി മുഖ്യമന്ത്രി പദം രാജിവെച്ചു. വോറ യഥാർഥ കോൺഗ്രസുകാരനായിരുന്നെന്നും അദ്ദേഹത്തിന്‍റെ അഭാവം ശൂന്യത സൃഷ്ടിക്കുമെന്നും രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിനിടെ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.