ഗൊരഖ്പൂരിലെ റസ്റ്ററന്റിൽ നിന്നുള്ള ദൃശ്യങ്ങൾ

വെജ് ബിരിയാണിയിൽ നിന്ന് എല്ലിൻകഷ്ണം കണ്ടെത്തിയെന്ന് ആരോപിച്ച് സംഘർഷം; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ട്വിസ്റ്റ് -VIDEO

​​​ഗൊരഖ്പൂർ: യു.പിയിലെ ഖൊരക്പൂരിലെ റസ്റ്ററന്റിൽ വെജ് ബിരിയാണിയിൽ നിന്ന് എല്ലിൻകഷ്ണങ്ങൾ കിട്ടിയെന്നാരോപിച്ച് സംഘർഷം. ശാസ്ത്രി ചൗക്കിലെ റസ്റ്ററന്റിലാണ് സംഭവം. ബിരിയാണിയിലെ എല്ലിൻ കഷ്ണങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് റസ്റ്ററന്റ് ഉടമ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ മനപ്പൂർവം എല്ലിൻകഷ്ണം ബിരിയാണിയിലേക്ക് ഇടുകയായിരുന്നുവെന്ന് വ്യക്തമായി.

ജൂലൈ 31നാണ് സംഭവമുണ്ടായത്. 13ഓളം പേർ ഭക്ഷണം കഴിക്കാനായി റസ്റ്ററന്റിലേക്ക് എത്തി. ഇതിൽ ചിലർ വെജിറ്റേറിയൻ ഭക്ഷണവും മറ്റ് ചിലർ മാംസഭക്ഷണവും ഓർഡർ ചെയ്തു. ഇതിൽ വെജ് താലിയിൽ നിന്നും എല്ലിൻകഷ്ണം കിട്ടിയെന്നാണ് സംഘം പരാതി ഉന്നയിച്ചത്. സാവൻ മാസത്തിൽ മാംസഭക്ഷണം വിളമ്പിയതിലൂടെ തന്റെ മതവികാരം വ്രണപ്പെട്ടുവെന്നും ഒരാൾ പരാതി ഉന്നയിച്ചിരുന്നു.

ഉടൻ തന്നെ റസ്റ്ററന്റിൽ സംഘർഷമുണ്ടാവുകയും ചെയ്തു. തുടർന്ന് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. പൊലീസെത്തി റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയവരെ പുറത്തേക്ക് കൊണ്ടുപോയി. തുടർന്ന് റസ്റ്ററന്റ് ഉടമ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മനപ്പൂർവമാണ് എല്ലിൻ കഷ്ണങ്ങൾ ഭക്ഷണത്തിലിട്ടതെന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് റസ്റ്ററന്റ് ഉടമ അറിയിച്ചു.

Tags:    
News Summary - Chaos At Gorakhpur Restaurant After Customer Alleges Bone Served In Veg Biryani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.