ചന്ദ്രയാൻ-3 ആഗസ്റ്റിൽ വിക്ഷേപിക്കും; 2022ൽ 19 വിക്ഷേപണങ്ങൾ നടത്താൻ ഐ.എസ്.ആർ.ഒ

ന്യൂഡൽഹി: ചന്ദ്രയാൻ-2ന്റെ പരാജയത്തിന് രണ്ട് വർഷത്തിന് ശേഷം ചന്ദ്രയാൻ-3ന്റെ വിക്ഷേപണത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ. ലോക്സഭയിലെ ചോദ്യത്തിന് കേന്ദ്രസർക്കാറാണ് ചന്ദ്രയാൻ മൂന്നിനെ സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഈ വർഷം ആഗസ്റ്റിൽ ചന്ദ്രയാൻ-3 വിക്ഷേപിക്കുമെന്ന് സർക്കാർ അറിയിച്ചു. കോവിഡ് -19 മൂലമാണ് നിലവിലുള്ള ഐ.എസ്.ആർ.ഒയുടെ ദൗത്യങ്ങൾ വൈകിയതെന്നും ശാസ്ത്ര-സാങ്കതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ് പറഞ്ഞു.

2008ലാണ് ഇന്ത്യ ആദ്യമായി ചന്ദ്രയാൻ ദൗത്യം തുടങ്ങിയത്. ആദ്യ ചന്ദ്രയാൻ ദൗത്യത്തിൽ ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യം ഉൾപ്പടെയുള്ളവയെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. നേരത്തെ ചന്ദ്രയാൻ -2 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു.

ചന്ദ്രയാൻ-2ലെ ലാൻഡറും റോവറും ഇടിച്ചിറങ്ങിയപ്പോൾ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ട്. ചന്ദ്രയാൻ-3 ദൗത്യത്തിനായും ഇതേ ഓർബിറ്റർ തന്നെ ഉപയോഗിക്കാനാണ് ഐ.എസ്.ആർ.ഒയുടെ പദ്ധതി. അതേസമയം, ഈ ഇവർഷം ഐ.എസ്.ആർ.ഒ 19ഓളം വിക്ഷേപണങ്ങളാവും നടത്തുക. ചന്ദ്രയാന് മുമ്പ് ഈ ഫെബ്രുവരിയിൽ തന്നെ റിസാറ്റ്-1എ സാറ്റ്ലൈറ്റിന്റെ വിക്ഷേപണം നടത്തും. ഫെബ്രുവരി 14നായിരിക്കും വിക്ഷേപണമെന്നാണ് സൂചന.

Tags:    
News Summary - Chandrayaan-3 to be launched in August, Isro to lift off 19 missions in 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.