ചന്ദ്രബാബു നായിഡുവിന്റെ ചോദ്യംചെയ്യൽ പൂർത്തിയായി; റിമാൻഡ് നീട്ടി

രാ​ജ​മ​ഹേ​ന്ദ്ര​വാ​രം (ആ​​ന്ധ്ര​പ്ര​ദേ​ശ്): നൈ​പു​ണ്യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ടി.​ഡി.​പി നേ​താ​വ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ ജ​യി​ലി​ൽ ര​ണ്ടാം​ദി​വ​സ​വും ചോ​ദ്യം ചെ​യ്തു. ആ​ന്ധ്ര പൊ​ലീ​സ് സി.​ഐ.​ഡി സം​ഘ​മാ​ണ് രാ​ജ​മ​ഹേ​ന്ദ്ര​വാ​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നാ​യി​ഡു​വി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ര​ണ്ടു ദി​വ​സ​ത്തെ ചോ​ദ്യം​ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ഓ​ൺ​ലൈ​നാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 300​ കോ​ടി​യു​ടെ അ​ഴി​മ​തി​ക്കേ​സി​ൽ സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​നാ​ണ് നാ​യി​ഡു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അതേസമയം, നായിഡുവിന്റെ ജുഡീഷ്യൽ റിമാൻഡ് ഒക്ടോബർ 5 വരെ നീട്ടി. രണ്ട് ദിവസത്തെ സി.ഐ.ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതി നടപടി.

Tags:    
News Summary - Chandrababu Naidu’s judicial remand extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.