വിശാഖപട്ടണം: ദക്ഷിണേന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയ്ൻ ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വിശാഖപട്ടണത്തു വച്ചു നടന്ന ഇന്ത്യ ഭക്ഷ്യ ഉൽപാദന ഉച്ചകോടി 2025ൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എത്രയും പെട്ടെന്നു തന്നെ ബുള്ളറ്റ് ട്രെയ്ൻ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് വരും, അതിനു വേണ്ടിയുള്ള സർവേ നടപടികൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ചാണ് ബുള്ളറ്റ് ട്രെയ്ൻ പദ്ധതി വരാൻ പോകുന്നത്. രാജ്യത്തെ അഞ്ച് കോടിയിലധികം ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കും പദ്ധതി. ബുള്ളറ്റ് ട്രെയ്ൻ കൂടാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ വൻതോതിൽ വികസിപ്പിക്കാൻ പോവുകയാണെന്നും ഇതിൽ ഗ്രാമീണ റോഡുകളും ഉൾപ്പെടുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.