ചന്ദ്രബാബു നായിഡുവിന്​ വിമാനത്താവളത്തിൽ ദേഹ പരിശോധന; ടി.ഡി.പി പ്രതിഷേധം

വിജയവാഡ: ആന്ധ്രപ്രദേശ്​ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എൻ. ചന്ദ്രബാബു നായിഡുവിനെ വിമാനത്താവളത്തിൽ ദേഹ പരിശോധനക്ക്​ വിധേയമാക്കിയതിനെതിരെ പ്രതിഷേധം. ഗണാവരം എയർപോർട്ടിൽ വെള്ളിയാഴ്​ച രാത്രിയാണ്​ അദ്ദേഹത്തെ ദേഹപരിശോധനക്ക്​ വിധേയനാക്കിയത്​. വിമാനത്താവള അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ടി.ഡി.പി പ്രവർത്തകർ രംഗത്തെത്തി.

വി.ഐ.പി പരിഗണനയും ചന്ദ്രബാബു നായിഡുവിന്​ നിഷേധിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്​. എയർക്രാഫ്​റ്റിനടുത്തേക്ക്​ സാധാരണ യാത്രക്കാർക്കൊപ്പം ബസിൽ അദ്ദേഹത്തിന്​ പോകേണ്ടി വന്നു. സുരക്ഷാ ഉദ്യോഗസ്ഥ​രെ എയർക്രാഫ്​റ്റിന്​ സമീപം വരെ അനുഗമിക്കാനും അനുവദിച്ചില്ല.

ബി.ജെ.പിയും വൈ.എസ്​.ആർ കോൺഗ്രസും എതിരാളികളെ തെരഞ്ഞ്​ പിടിച്ച്​ പ്രതികാരം ചെയ്യുകയാണെന്ന്​ ടി.ഡി.പി ആരോപിച്ചു. ചന്ദ്രബാബു നായിഡുവിന്​ ഇസെഡ്​ കാറ്റഗറി സുരക്ഷ നൽകുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വീഴ്​ച വരുത്തിയെന്ന്​ ടി.ഡി.പി നേതാവ്​ ചിന്ന രാജ പറഞ്ഞു. വർഷങ്ങളോളം പ്രതിപക്ഷ നേതാവായിരുന്നിട്ടും ചന്ദ്രബാബു നായിഡുവിന്​ ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും ചിന്ന രാജ കൂട്ടിച്ചേർത്തു.

Tags:    
News Summary - Chandra babu naidu press meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.