ചണ്ഡിഗഡ്: യുവതിയെ കാറിൽ പിന്തുടർന്ന സംഭവത്തിൽ ഹരിയാന ബി.ജെ.പി അധ്യക്ഷൻ സുഭാഷ് ബറാലെയുടെ പുത്രൻ വികാസ് ബറാലെയെ അറസ്റ്റ് ചെയ്തു. ബറാലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇന്ന് 11മണിക്കകം ഹാജരാകണമെന്നാണ് പൊലീസ് നോട്ടീസ് നൽകിയിരുന്നതെങ്കിലും ഉച്ചയോടുകൂടിയാണ് വികാസ് ഹാജരായത്. ചണ്ഡിഗഡിലെ സെക്ടർ 26 പൊലീസ് സ്റ്റേഷനിൽ വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
പലതവണ പൊലീസ്ആ വശ്യപ്പെട്ടിട്ടും വികാസ് ഹാജരാകാതിരുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ വികാസ് അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കുമെന്ന് സുഭാഷ് ബറാല പറഞ്ഞു. നോട്ടീസ് കൈപ്പറ്റാൻ വീട്ടിൽ ആരും ഇല്ലാത്തതിനാൽ വീടിന് പുറത്ത് പതിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച വർണിക കുണ്ഡു എന്ന 23കാരിയെ അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിൽ കാറിൽ വികാസ് പിന്തുടർന്നുവെന്നാണ് പരാതി. വികാസിന്‍റെ ശല്യപ്പെടുത്തലിനെ തുടർന്ന് വർണിക പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. പിന്നീട് ഇയാളെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്ത് അപ്പോൾത്തന്നെ ജാമ്യത്തിൽ വിട്ട പൊലീസ് നടപടി വിമർശനങ്ങൾക്ക് വഴിവെച്ചു. യുവതിയുടെ പരാതി ശരിവെക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.