ചണ്ഡിഗഢ്: ജയിലിലായ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിെൻറ ദത്തുപുത്രിയെന്നറിയപ്പെടുന്ന ഹണി പ്രീതിനായി കുരുക്ക് മുറുക്കി പൊലീസ്. ഹണി പ്രീതിനെയും ദേര സച്ചാ സൗദയിലെ പ്രധാനികളായ ആദിത്യ ഇൻസാൻ, പവൻ ഇൻസാൻ എന്നിവരെയും കുറ്റവാളികളായി പ്രഖ്യാപിക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. സ്വത്തുക്കൾ കണ്ടുകെട്ടാനും നീക്കമുണ്ട്. കീഴടങ്ങാൻ അവർക്ക് മുന്നറിയിപ്പ് നൽകുകയാണെന്ന് ഹരിയാന ഡി.ജി.പി ബി.എസ്. സന്ദു പറഞ്ഞു.
ഗുർമീതിനെതിരായ ശിക്ഷാവിധിയെ തുടർന്നുണ്ടായ അക്രമത്തിൽ ഇവരുടെ പങ്കാളിത്തവും അന്വേഷണവിധേയമാക്കും. അന്തർദേശീയ തലത്തിൽ ഇവരെ കണ്ടെത്താനായി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആഗസ്റ്റ് 25 വരെ ഹണി പ്രീതിനെതിരെ കേസ് ഉണ്ടായിരുന്നില്ല. ദേര സച്ചയിലെ പ്രധാനിയായ സുരിന്ദർ ധിമാനെ അറസ്റ്റ് ചെയ്തതോടെയാണ് ഹണി പ്രീതിനെതിരെയും സംശയമുയർന്നത്. ഇതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.