കെ.എം. ജോസഫി​െൻറ നിയമനം: കേന്ദ്രസർക്കാർ നടപടി തെറ്റായ സന്ദേശം നൽകും- മുൻ ചീഫ്​ ജസ്​റ്റിസ്​ 

ന്യൂഡൽഹി: ഉത്തരാഖണ്ഡ്​ ചീഫ്​ ജസ്​റ്റിസ്​ കെ.എം ജോസഫി​െന സുപ്രീം കോടതി ജഡ്​ജിയായി നിയമിക്കാൻ കൊളീജിയം നൽകിയ ശിപാർശ തിരിച്ചയച്ച കേന്ദ്ര സർക്കാർ നടപടി തെറ്റായ സന്ദേശമാണ്​ നൽകുക എന്ന്​ സുപ്രീം കോടതി മുൻ ചീഫ്​  ജസ്​റ്റിസ്​ ടി.എസ്​ താക്കൂർ. സർക്കാറിനെതിരായ വിധി പുറപ്പെടുവിക്കുന്ന ജഡ്​ജിമാർ അതി​​​​െൻറ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നാണ്​ ഇൗ നടപടി നൽകുന്ന സൂചന. ഇത്​ നിയമ വ്യവസ്​ഥയു​െട സ്വാതന്ത്ര്യത്തെ മാത്രമല്ല, സാധാരണ ജനങ്ങൾക്ക്​ നിയമ വ്യവസ്​ഥയിലുള്ള വിശ്വാസത്തെയും ബാധിക്കുമെന്നും താക്കൂർ എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

നേരത്തെ, മുതിർന്ന ജഡ്​ജിമാരടങ്ങിയ കൊളീജിയം അഭിഭാഷക ഇന്ദു മൽഹോത്രയെയും കെ.എം. ​േജാസഫിനെയും സുപ്രീം കോടതി ജഡ്​ജിമാരായി ​നിയമിക്കാൻ കേന്ദ്രത്തിന്​ ശിപാർശ നൽകിയിരുന്നു. ഇന്ദു മൽഹോത്രയുടെ നിയമനം അംഗീകരിച്ച സർക്കാർ കെ.എം. ജോസഫി​​​​െൻറ നിയമനം തടഞ്ഞ്​ ശിപാർശ തിരിച്ചയക്കുകയായിരുന്നു. 

2016ൽ ഉത്തരാഖണ്ഡ്​  സർക്കാറിനെ പിരിച്ചു വിട്ട്​ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തിയ മോദി സർക്കാറി​​​​െൻറ നടപടി സംസ്​ഥാനത്തെ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ ആയിരുന്ന കെ.എം ജോസഫ്​ റദ്ദാക്കിയിരുന്നു.  ഇൗ നടപടിയാണ്​ കൊളജീയം ശിപാർശ തിരിച്ചയക്കാൻ കേന്ദ്ര സർക്കാറി​െന പ്രേരിപ്പിച്ചത്​. കെ.എം ജോസഫി​​​​െൻറ നിയമനം വീണ്ടും കൊളീജിയം പരിഗണിക്കും. 

Tags:    
News Summary - Centre's Rejection Of Justice Joseph Is A Wrong Message Said TS Thakur - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.