വിസ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കോവിഡ്​ 19ന്​ തുടർന്ന്​ ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവുമായി കേന്ദ്രസർക്കാർ. ഒ.സി.ഐ(ഓവർസീസ്​ സിറ്റിസൺ ഓഫ്​ ഇന്ത്യ) പി.ഐ.ഒ(പേഴ്​സൺ ഓഫ്​ ഇന്ത്യൻ ഒറിജിൻ) എന്നിവർക്ക്​ ഇന്ത്യയിലേക്ക്​ ഇനി യാത്ര നടത്താം. ടൂറിസ്​ വിസ ഒഴികെ വിദേശികൾക്കുള്ള മറ്റ്​ വിസകളും പുനഃസ്ഥാപിച്ചു. വന്ദേഭാരത്​ മിഷ​െൻറ ഭാഗമായി എത്തുന്ന വിമാനങ്ങൾക്കും വ്യോമയാന മന്ത്രാലയം അനുമതി നൽകുന്ന പ്രത്യേക സർവീസുകൾക്കും ഇളവ്​ ബാധകമാണ്​.

ഇളവുകളുടെ ഭാഗമായി ഇന്ത്യയിലെത്തുന്നവർ ആരോഗ്യവകുപ്പി​െൻറ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്​. അതേസമയം, ഇലക്​ട്രോണിക്​ വിസ, ടൂറിസ്​റ്റ്​ വിസ, മെഡിക്കൽ വിസ എന്നിവ​യൊന്നും പുനഃസ്ഥാപിച്ചിട്ടില്ല. ഇത്തരം വിസകളുടെ കാലാവധി പൂർത്തിയായ ആരെങ്കിലും ഇന്ത്യയിലുണ്ടെങ്കിൽ അത്​ നീട്ടി ലഭിക്കുവാനായി ബന്ധപ്പെട്ട ഏജൻസിയെ സമീപിക്കാമെന്നും കേന്ദ്രസർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​.

മാർച്ച്​ 25ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെയാണ്​ രാജ്യത്തേക്ക്​ വിദേശത്ത്​ നിന്നും എത്തുന്നവരെ സർക്കാർ നിയന്ത്രിച്ചത്​. ലോക്​ഡൗൺ പ്രഖ്യാപനത്തിന്​ പിന്നാലെ വിവിധതരം വിസകൾക്ക്​ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ലോക്​ഡൗണിനെ തുടർന്ന്​ നിർത്തിവെച്ച അന്താരാഷ്​ട്ര വിമാന സർവീസുകൾ ഇനിയും പുനഃരാരംഭിച്ചിട്ടില്ല.

Tags:    
News Summary - Centre relaxes visa restrictions, allows foreign students, businessmen, but not tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.