ഇന്ത്യയിൽ കുടുങ്ങിയ പാക്​പൗരൻമാരെ മേയ്​ അഞ്ചിന്​ തിരിച്ചയക്കും

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ സംസ്​ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പാക്​ പൗരൻമാരെ അത്താരി-വാഗ അതിർത്തി വഴി അടുത്താഴ്​ചയോടെ തിരിച്ചെത്തിക്കും. കോവിഡ്​ വ്യാപനം തടയാൻ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ 190ലേറെ പാക്​പൗരൻമാരാണ്​ ഇന്ത്യയിൽ കുടുങ്ങിയത്​. ഇവരെ മേയ്​ അഞ്ചിന്​തിരി​െച്ചത്തിക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിവിധ സംസ്​ഥാനങ്ങളിലെ പൊലീസ്​ മേധാവികൾക്ക്​ നിർദേശം നൽകി.

ആദ്യമായാണ്​ വലിയ സംഘത്തെ ഒന്നിച്ച്​ അതിർത്തി കടത്താ​െനാരുങ്ങുന്നത്​. മഹാരാഷ്​ട്ര, മധ്യപ്രദേശ്​, ഗുജറാത്ത്​, രാജസ്​ഥാൻ, ചത്തിസ്​ഗഡ്​, പശ്​ചിമബംഗാൾ, ഡൽഹി, പഞ്ചാബ്​, ഉത്തർപ്രദേശ്​, ഹരിയാന എന്നീ സംസ്​ഥാനങ്ങളിൽ കുടുങ്ങിയവ 193 പേരെയാണ്​ തിരിച്ചെത്തിക്കുക.​

ചൊവ്വാഴ്​​ചയോടെ കൂടുതൽ പേരെയും പഞ്ചാബിലെ അത്താരി അതിർത്തി വഴി റോഡ്​മാർഗമാണ്​ യാത്രയാക്കുക. ഏപ്രിലിലും ഡൽഹി, ഹരിയാന, പഞ്ചാബ്​,ഉത്തർപ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങളിലെ പാക്​പൗരൻമാരെ ചെറുസംഘങ്ങളായി തിരിച്ചയച്ചിരുന്നു.

Tags:    
News Summary - Centre permits 193 Pak nationals to return on May 5, asks states to help them - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.