ഡൽഹി കലാപ ഹരജി പരിഗണിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ 27 പേർ കൊല്ലപ്പെട്ട കലാപവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ച ഡൽഹി ഹൈകോടതി ജഡ് ജി ജസ്റ്റിസ് എസ്. മുരളീധറിന് സ്ഥലംമാറ്റം. പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്കാണ് സ്ഥലംമാറ്റം. ഇതുസംബന്ധിച്ച് കേന്ദ ്ര സർക്കാർ ഉത്തരവിറക്കി.

ഡൽഹി കലാപത്തിന് വഴിമരുന്നിട്ട വിദ്വേഷപ്രസംഗം നടത്തിയതിന്‍റെ പേരിൽ മൂന്ന് ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ജസ്റ്റിസ് മുരളീധർ ബുധനാഴ്ച നിർദേശിച്ചിരുന്നു. പ്രകോപന പ്രസംഗങ്ങളുടെ വീഡിയോ പരിശോധിച്ച് കേസെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണറോട് ജസ്റ്റിസ് മുരളീധർ നിര്‍ദ്ദേശിക്കുകയായിരുന്നു.

കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എം.പി, അഭയ് വര്‍മ എം.എല്‍.എ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുന്നത് പരിഗണിക്കാൻ ജഡ്ജി ആവശ്യപ്പെട്ടത്. പിന്നാലെ, ഹരജി പരിഗണിക്കുന്നത് ഹൈകോടതി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.

2006 മുതൽ ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയാണ് ജസ്റ്റിസ് മുരളീധർ. ഇദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റാൻ കഴിഞ്ഞയാഴ്ച സുപ്രീംകോടതി കൊളീജിയം നിർദേശിച്ചിരുന്നതായാണ് വിവരം.

Tags:    
News Summary - Centre notifies transfer of Justice Muralidhar to Punjab & Haryana High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.