ന്യൂഡൽഹി: ഓൺലൈൻ ഫാക്ട്ചെക്കിങ് പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാർ രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. നിർദിഷ്ട ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ ഭാഗമായി ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഘട്ടം ഘട്ടമായായിരിക്കും രജിസ്ട്രേഷൻ നടപടികൾ തുടങ്ങുക. വസ്തുതാ പരിശോധന പോർട്ടലുകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള ഓൺലൈൻ ഇടനിലക്കാരെ തരം തിരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ ആദ്യ കരട് ജൂൺ അവസാനമോ ജൂലൈ ആദ്യമോ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് മന്ത്രാലയം.
നിർദിഷ്ട ബിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങളുടെ വിശാലമായ ശ്രേണിയെ നിയന്ത്രിക്കും. 2022ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ, നിർദിഷ്ട ഇന്ത്യൻ ടെലി കമ്മ്യൂണിക്കേഷൻ ബിൽ 2022, വ്യക്തിപരമല്ലാത്ത ഡാറ്റയുടെ ഭരണത്തിനും കൈകാര്യം ചെയ്യുന്നതിനുമുള്ള നയം എന്നിവയിൽ നിന്നുള്ള വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തും. ഓൺലൈൻ ഇടം നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ നിയമ ചട്ടക്കൂട് എന്നാണ് സർക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.