ന്യൂഡൽഹി: കോവിഡ് വാക്സിൻ കുത്തിവെപ്പിെൻറ കാര്യത്തിൽ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ വേണ്ടത്ര വേഗമില്ലെന്ന് റിപ്പോർട്ട്. കേരളത്തിലും തമിഴ്നാട്ടിലും ആകെ കുത്തിവെപ്പിെൻറ തോത് 25 ശതമാനത്തിലും താഴെ മാത്രമാണെന്ന് കേന്ദ്ര വാക്സിൻ വിതരണ-നിരീക്ഷണ ടീം ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രവർത്തകർക്കിടയിൽ വാക്സിൻ സംബന്ധിച്ച് വിശ്വാസം ഉണ്ടാക്കിയെടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു. പഞ്ചാബ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളും വാക്സിൻ വിതരണത്തിൽ പിന്നിലാണെന്നാണ് കണക്കുകൾ.
അതേസമയം, വാക്സിൻ വിതരണ കേന്ദ്രം പുതുതായി നിർമിച്ച കോ-വിൻ ആപ്ലിക്കേഷനിലെ പ്രശ്നങ്ങളാണ് കുത്തിവെപ്പിെൻറ തോത് കുറയാൻ കാരണമെന്ന് മിക്ക സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടി. ആപ്ലിക്കേഷൻ തകരാറിലായതിനെ തുടർന്ന് മഹാരാഷ്ട്രയിൽ കുത്തിവെപ്പ് ഒരു ദിവസം നീട്ടിവെച്ചിരുന്നു. കേന്ദ്ര സർക്കാറിെൻറ ഒൗദ്യോഗിക കണക്കുകൾ പ്രകാരം തിങ്കളാഴ്ച വരെ തമിഴ്നാട്ടിൽ 7628, കേരളത്തിൽ 7070, ഛത്തിസ്ഗഢിൽ 4459, പഞ്ചാബിൽ 1882 പേരാണ് വാക്സിൻ സ്വീകരിച്ചത്.
കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളാണ് വാക്സിൻ വിതരണത്തിൽ മുന്നിലുള്ളത്. ഇവിടെ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 70 ശതമാനം വാക്സിനേഷൻ നടന്നുവെന്നാണ് കേന്ദ്രം പറയുന്നത്. ആന്ധ്രപ്രദേശിൽ ആദ്യദിനം 332 കേന്ദ്രങ്ങളിലായി 18,412 പേരാണ് വാക്സിൻ സ്വീകരിച്ചത്. കർണാടകയിൽ 242 സെഷനുകളിലായി 13,594 പേരും വാക്സിൻ സീകരിച്ചു.
സാേങ്കതിക പ്രശ്നങ്ങൾക്കൊപ്പം ആരോഗ്യപ്രവർത്തകരിൽതന്നെ ഒരുവിഭാഗം വാക്സിൻ സ്വീകരിക്കാൻ തയാറാകാത്തതും കോവിഡ് പ്രതിരോധകുത്തിവെപ്പിൽ കേരളം മെെല്ലയാകാൻ കാരണമായെന്നാണ് വിലയിരുത്തൽ. ര
ജിസ്റ്റർ ചെയ്തവരിൽതന്നെ ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും ഒഴിവാക്കിയശേഷമാണ് വാക്സിൻ നൽകുന്നത്. പ്രതിദിനം 13,300 പേർക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിട്ടതെങ്കിലും 65-67 ശതമാനം വരെയാണ് കുത്തിവെപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.