ജെ.കെ.എൽ.എഫ് യാ​സീ​ൻ മാ​ലി​ക് വിഭാഗത്തിന്‍റെ നിരോധനം അഞ്ച് വർഷം കൂടി നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജ​മ്മു ക​ശ്​​മീ​രി​ലെ വി​ഘ​ട​ന​വാ​ദി നേ​താ​വ്​ യാ​സീ​ൻ മാ​ലി​ക്​ ന​യി​ക്കു​ന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്‍റെ (ജെ.കെ.എൽ.എഫ്) നിരോധനം നീട്ടി കേന്ദ്ര സർക്കാർ. അഞ്ച് വർഷം കൂടി നിരോധനം നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

ഭീകര, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി 2019ലാണ് ജെ.കെ.എൽ.എഫിനെ നിരോധിത സംഘടനായായി പ്രഖ്യാപിച്ചത്. തീവ്രവാദ ഫണ്ടിങ് കേസിൽ തിഹാർ ജ​യി​ലി​ൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് യാ​സീ​ൻ മാ​ലി​ക്.

തീവ്രവാദ ഫണ്ടിങ് കേസിൽ തടവിൽ കഴിയുന്ന യാ​സീ​ൻ മാ​ലി​ക്കിനെ മുൻകൂർ അനുമതിയില്ലാതെ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാക്കിയ സംഭവത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മ​റ്റൊ​രു കേ​സി​ൽ സി.​ബി.​ഐ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ൽ സ്വ​യം വാ​ദി​ക്കാനാണ് മാലിക് കോടതിയിലെത്തിയത്.

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍റെ മകൾ റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് യാ​സീ​ൻ മാ​ലി​ക്. 1989 ഡിസംബർ 18ന് ലാൽ ദെഡ് ആശുപത്രി‍ക്ക് സമീപത്ത് നിന്നാണ് റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയത്.

വാദം കേൾക്കലിനിടെ യാസിൻ മാലിക് അടക്കം അഞ്ചു പ്രതികളെ റുബയ്യ തിരിച്ചറിഞ്ഞിരുന്നു. ബി.ജെ.പി പിന്തുണയോടെ ഭരിച്ചിരുന്ന വി.പി. സിങ് സർക്കാർ അഞ്ച് ഭീകരരെ മോചിപ്പിച്ചതോടെയാണ് റുബയ്യയെ വിട്ടയച്ചത്.

Tags:    
News Summary - Centre extended ban on Yasin Malik's JKLF by 5 more years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.