കോവിഡ് ചികിത്സക്ക് മെഡിക്കൽ വിദ്യാർഥികളെയും നിയോഗിക്കാമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് ചികിത്സക്ക് അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥികളെ നിയോഗിക്കാമെന്ന് കേന്ദ്ര സർക്കാർ. യോഗ്യതയുള്ള നഴ്സുമാരെയും കോവിഡ് ചുമതലകളിൽ നിയോഗിക്കാം. രോഗികൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവും അമിത ജോലിഭാരവും പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

കോവിഡ് ചുമതലകളിൽ 100 ദിവസം തികയ്ക്കുന്നവർക്ക് സർക്കാറിന്‍റെ സ്ഥിരനിയമനങ്ങളിൽ മുൻഗണന നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.

ഡോക്ടറാവാന്‍ പരിശീലനം തേടിയവരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. അവസാന വര്‍ഷ എം.ബി.ബി.എസ് ബിരുദ വിദ്യാര്‍ഥികളെ ടെലി കണ്‍സള്‍ട്ടേഷന്‍, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കല്‍ തുടങ്ങിയ ജോലിക്ക് അയക്കും. ഇരുവിഭാഗങ്ങളും മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.

ഇതിന് സമാനമായി നഴ്‌സുമാരുടെ സേവനവും പ്രയോജനപ്പെടുത്തും. ബിഎസ്.സി , ജനറല്‍ നഴ്‌സിങ് പഠിച്ച് പാസായവരെയും സമാനമായ നിലയില്‍ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കായിരിക്കും ഇവരുടെ മേല്‍നോട്ട ചുമതല.

കോവിഡ് ചുമതലയില്‍ നൂറ് ദിവസം തികയ്ക്കുന്നവര്‍ക്ക് കോവിഡ് നാഷണല്‍ സര്‍വിസ് സമ്മാന്‍ എന്ന പേരില്‍ പ്രധാനമന്ത്രിയുടെ ബഹുമതി ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഈ ബഹുമതി ലഭിച്ചവര്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Tags:    
News Summary - Centre deploys final-year MBBS students as Covid warriors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.