‘സത്യം തെളിയുമെന്ന ഭയം’; ഭീമ കൊറേഗാവ് കേസ് എൻ.ഐ.എക്ക് വിട്ടതിനെതിരെ ശരദ് പവാർ

മുംബൈ: ഭീമ കൊറേഗാവ് കേസ് അന്വേഷണം എൻ.ഐ.എക്ക് കൈമാറിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. സത്യം പുറത്തുവരുമെന്ന ഭയം കാരണമാണ് കേസ് ഏകപക്ഷീയമായി എൻ.ഐ.എക്ക് കൈമാറിയതെന്ന് ശരദ് പവാർ ആരോപിച്ചു.

ഇത്ര ധൃ തിപിടിച്ച് അന്വേഷണം എൻ.ഐ.എക്ക് കൈമാറാനുള്ള കാരണമെന്തെന്ന് ശരദ് പവാർ ചോദിച്ചു. സത്യം പുറത്തുവരുമെന്നുള്ള ഭയമാ ണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറാനുള്ള കാരണം. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകരെയും ആ ക്ടിവിസ്റ്റുകളെയും ശരദ് പവാർ പിന്തുണച്ചു. മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി ആളുകളെ ജയിലിലടയ്ക്കുന്നത് ശരിയല് ലെന്ന് അദ്ദേഹം പറഞ്ഞു.

ഭീമ കൊറേഗാവ് കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണത്തിന്​ മ​ഹാ​രാ​ഷ്​​ട്ര സ​ര്‍ക്കാ​ര്‍ നീ​ക്കം നടത്തിയ സാഹചര്യത്തിലാണ് എൻ.ഐ.എ ഏറ്റെടുത്തത്. കേസ് എൻ.ഐ.എക്ക് കൈമാറാനുള്ള തീരുമാനം സംസ്ഥാന സർക്കാർ അറിയാതെ കേന്ദ്രം കൈക്കൊണ്ടതാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും മഹാരാഷ്ട്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖ് ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ കേസ് പുനരന്വേഷണം സംബന്ധിച്ച ചർച്ചകൾ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ര്‍, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നടത്തിയിരുന്നു. ‘അ​ര്‍ബ​ന്‍ ന​ക്സ​ലു​ക​ള്‍’ എ​ന്നാ​രോ​പി​ച്ച് അ​റ​സ്​​റ്റ്​​ചെ​യ്ത മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് എ​തി​രെ പു​ണെ പൊ​ലീ​സ് ന​ല്‍കി​യ തെ​ളി​വു​ക​ള്‍ വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ര്‍ക്കാ​ര്‍. പൊ​ലീ​സ് ന​ല്‍കി​യ തെ​ളി​വു​ക​ള്‍ വ്യാ​ജ​മാ​യി സൃ​ഷ്​​ടി​ച്ച​താ​ണെ​ന്ന സം​ശ​യ​മാ​ണ് സ​ര്‍ക്കാ​ര്‍ ഉ​ന്ന​യി​ച്ച​ത്.

തുടർന്നാണ് കേസ് പുനരന്വേഷിക്കാനുള്ള ധാരണയിലെത്തിയത്. എന്നാൽ, ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ കേസ് എൻ.ഐ.എക്ക് കൈമാറുകയായിരുന്നു. കേസിൽ റോ​ണ വി​ല്‍സ​ൻ, തെ​ലു​ഗു ക​വി വ​ര​വ​ര​റാ​വു, അ​ഭി​ഭാ​ഷ​ക സു​ധ ഭ​ര​ദ്വാ​ജ് തു​ട​ങ്ങി 13 ഓ​ളം പേ​ര്‍ അ​റ​സ്​​റ്റി​ലാ​ണ്.

ഭീ​മ-​കൊ​റേ​ഗാ​വ് കേ​സ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് സ​ര്‍ക്കാ​ര്‍ വ​ഴി​തി​രി​ച്ചു​വി​ട്ട​താ​ണെ​ന്ന് ആ​രോ​പി​ച്ചും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും ശ​ര​ദ്​ പ​വാ​ര്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​ക്ക് ക​ത്ത​യ​ച്ചിരുന്നു. ഇതോ​ടെ​യാ​ണ് പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്​ നീ​ക്കം തു​ട​ങ്ങി​യ​ത്. പു​ണെ​യി​ല്‍ ന​ട​ന്ന​ത് ജാ​തീ​യ സം​ഘ​ര്‍ഷ​മാ​യി​രു​ന്നു​വെ​ന്നും യ​ഥാ​ര്‍ഥ പ്ര​തി​ക​ളി​ലേ​ക്ക് നീ​ങ്ങാ​തെ സ​മൂ​ഹ​ത്തി​ല്‍ ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ന്ന സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രെ കേ​സി​ല്‍ കു​ടു​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും പ​വാ​ര്‍ ക​ത്തി​ല്‍ ആ​രോ​പി​ച്ചു.

Tags:    
News Summary - Centre afraid’, says Sharad Pawar as NIA takes over Bhima Koregaon case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.