മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് റെയിൽവേ സ്റ്റേഷനെ ധാരാഷിവെന്ന് പുനർനാമം ചെയ്ത് ഇന്ത്യൻ റെയിൽവേ. ഒസ്മാനാബാദ് നഗരത്തിന്‍റെയും ജില്ലയുടെയും പേര് മഹാരാഷ്ട്ര ഗവൺമെന്‍റ് മുമ്പ് തന്നെ ധാരാഷിവെന്ന് മാറ്റിയിരുന്നു. റെയിൽവെ സ്റ്റേഷന്‍റെ പേര് മാറ്റാനുള്ള നിർദേശം റെയിൽവേയിൽ കെട്ടിക്കിടക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ റെയിൽവേ പുതിയ പേരും പുതിയ സ്റ്റേഷൻ കോഡും അംഗീകരിച്ചു.
പുതിയ പേരും സ്റ്റേഷൻ കോഡും നടപ്പിലാക്കുന്നതിനായി മുംബൈ പാസഞ്ചർ റിസർവേഷൻ സിസ്റ്റം(PRS) 2025 ജുൺ ഒന്നിന് 11. 45 പി.എം മുതൽ 01.30 എ.എം വരെ താൽക്കാലികമായി നിർത്തലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഹൈദരാബാദ് നാട്ടുരാജ്യം ഭരിച്ച 20ാം നൂറ്റാണ്ടിലെ ഭരണാധികാരിയുടെ പേരാണ് ഒസ്മാനാബാദ്. എട്ടാം നൂറ്റാണ്ടിൽ ഈ പ്രദേശത്തെ ഒരു ഗുഹാ സമുച്ചയത്തിന്റെ പേരാണ് ധാരാശിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.