നോട്ട് മരവിപ്പിക്കൽ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: നോട്ട് മരവിപ്പിക്കൽ അടക്കമുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രസർക്കാർ. പാര്‍ലമെന്‍റ് ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിൽ കേന്ദ്രമന്ത്രി അനന്ത് കുമാറാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. ദേശീയ താൽപര്യം മുന്‍നിര്‍ത്തി എല്ലാ കക്ഷികളും പുതിയ സാമ്പത്തിക നീക്കത്തിന് പിന്തുണ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ അഭ്യർഥിച്ചു.

ലോക്സഭ, രാജ്യസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനുള്ള സാധ്യതകള്‍ രാഷ്ട്രീയ പാർട്ടികളോട് പ്രധാനമന്ത്രി ആരാഞ്ഞു. മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ് സിങ് എന്നിവരും കോണ്‍ഗ്രസ്, എന്‍.സി.പി, ബി.എസ്.പി, എസ്.പി, എ.എ.പി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

നോട്ട് മരവിപ്പിക്കൽ വിഷയം ശൈത്യകാല സമ്മേളനത്തില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയായിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, എ.എ.പി നേതാവ് അരവിന്ദ് കെജ് രിവാൾ, നാഷണൽ കോൺഫറൻസ് നേതാവ് ഉമര്‍ അബ്ദുല്ല എന്നിവർ ബുധനാഴ്ച രാഷ്ട്രപതിയെ കണ്ട് വിഷയം ഉന്നയിക്കും. അതേസമയം, ബുധനാഴ്ച രാഷ്ട്രപതിയെ കാണില്ലെന്ന് കോണ്‍ഗ്രസും സി.പി.എമ്മും അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - central govt agreed all party meeting ready to discuss currency ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.