ജസ്റ്റിസ് അഖിൽ ഖുറേഷി

അഖിൽ ഖുറേഷിയെ കേന്ദ്രസർക്കാറിന് താൽപര്യമില്ല; ചീഫ് ജസ്റ്റിസായി നിർദേശിക്കാൻ മടിച്ച് കൊളിജിയം

ന്യൂഡല്‍ഹി: വരുന്ന ആഗസ്റ്റ് മാസത്തിനുള്ളിൽ അഞ്ച് സുപ്രീംകോടതി ജഡ്ജിമാർ വിരമിക്കാനുള്ളപ്പോഴും പുതിയ ജഡ്ജിമാരെ നാമനിർദേശം ചെയ്യാതെ കൊളിജിയം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഏപ്രിൽ 23നാണ് വിരമിക്കുന്നത്. എന്നാൽ പുതിയ പുതിയ ചീഫ് ജസ്റ്റിസിനെ ഇതുവരെ ശിപാർശ ചെയ്തിട്ടില്ല.

നിലവിലെ സീനിയോരിറ്റി ലിസ്റ്റ് പ്രകാരം ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖില്‍ അബ്ദുൽ ഹമീദ് ഖുറേഷിയാണ് സുപ്രീംകോടതിയിലെത്തേണ്ടത്. എന്നാല്‍ ഇദ്ദേഹത്തെ പരിഗണിക്കുന്നതില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത യുണ്ടെന്നാണ് റിപ്പോർട്ട്. ഗുജറാത്തിൽ ജഡ്ജിയായി സേവനം അനുഷ്ഠിക്കുമ്പേോൾ മോദിക്കും അമിത് ഷാക്കുമെതിരെ ഇദ്ദേഹം പുറപ്പെടുവിച്ച വിധികളാണ് അതൃപ്തിക്ക് കാരണമെന്നാണ് റിപ്പോർട്ട്.

2019 നവംബറിലാണ് ബോബ്ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയത്. രഞ്ജന്‍ ഗൊഗോയ് വിരമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. സുപ്രീംകോടതി ബെഞ്ചിലെ ഇന്ദു മല്‍ഹോത്ര ഈ വര്‍ഷം മാര്‍ച്ചില്‍ വിരമിക്കും. ജസ്റ്റിസ് അശോക് ഭൂഷണും രോഹിങ്ടണ്‍ നരിമാനും നവീന്‍ സിന്‍ഹയും ഈ വര്‍ഷം വിരമിക്കുന്നവരാണ്.

എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ എന്‍.വി രമണ, രോഹിങ്ടണ്‍ നരിമാന്‍, യു.യു ലളിത്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് നിലവില്‍ കൊളീജിയം അംഗങ്ങള്‍. ജസ്റ്റിസ് ബോബ്ഡെ ചീഫ് ജസ്റ്റിസായതിനുശേഷം 25 തവണകൊളിജിയം യോഗം ചേർന്നു. ഈ വർഷം തന്നെ മൂന്നുതവണ യോഗം ചേർന്നെങ്കിലും ഹൈകോടതി ജഡ്ജിമാരെ മാത്രമാണ് ശിപാർശ ചെയ്തത്. 

Tags:    
News Summary - Central government not interested in Akhil Qureshi; The collegium was reluctant to nominate the Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.