26 ഫൈറ്റർ ​ജെറ്റുകൾ വാങ്ങാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയുടെ ശിപാർശ പ്രകാരം ആളെ വഹിക്കുന്ന 26 ഫൈറ്റർ ​ജെറ്റുകൾ വാങ്ങാനൊരുങ്ങി കേന്ദ്ര സർക്കാർ. കമ്മീഷൻ ചെയ്യാനിരിക്കുന്ന ഐ.എൻ.എസ് വിക്രാന്തിലേക്കായാണ് ഫൈറ്റർ ജെറ്റുകൾ വാങ്ങുന്നത്. ഫ്രഞ്ച് ദസോൾട്ടിൽ നിന്നോ യു.എസിന്റെ ബോയിങ്ങിൽ നിന്നോ ആയിരിക്കും ​ൈഫ്ലറ്റുകൾ വാങ്ങുക. നിലവിൽ രണ്ട് കമ്പനികളും കരസേനയുമായി കരാറുണ്ട്.

ഇൗ ജനുവരിയിൽ ഇന്ത്യൻ നേവി ഫ്രഞ്ച് ഫ്ലൈറ്റായ റഫേലിന്റെ പരീക്ഷണംനടത്തിയിരുന്നു. യു.എസിന്റെ എഫ് -18 സൂപ്പർ ഹോർനെറ്റിന്റെ പരീക്ഷണം ജൂൺ 15 ഓടു കൂടി പൂർത്തിയാകും. രണ്ടു ഫ്ലൈറ്റുകളുടെയും അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഇന്ത്യയിൽ ലഭ്യമാണ്. യുദ്ധസമയത്തു കൂടി ഉപയോഗിക്കാവുന്ന തരത്തിലുള്ള ഇരട്ട സീറ്റുള്ള എട്ട് പരിശീലന ഫ്ലൈറ്റുകളും ഇന്ത്യൻ നേവിക്ക് ആവശ്യമുണ്ട്.

രണ്ട് ​ഫ്ലൈറ്റുകളും പരീക്ഷിക്കുന്നുണ്ടെങ്കിലും ഇവ ഇന്ത്യയുടെ വിമാന വാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ ഇറക്കിയിട്ടില്ല. വിക്രമാദിത്യ കർവാറിൽ അറ്റകുറ്റപ്പണിയിലാണ്. ജൂണോടു കൂടി മാ​ത്രമേ നീറ്റിലിറങ്ങൂ. ഇന്ത്യയുടെ തദ്ദേശീയമായ വിമാന വാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് വെള്ളത്തിലിറക്കിയുള്ള പരീക്ഷണത്തിലാണ്. ആഗസ്റ്റ് 15ന് കമ്മീഷൻ ചെയ്യും.

Tags:    
News Summary - Center ready to buy 26 fighter jets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.