വെടിനിർത്തൽ തുടരും; ഇന്ത്യ-പാക് എ.ഡി.ജി.എം ചർച്ച പൂർത്തിയായി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിരെ ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ നിർത്തിവെച്ച നടപടി തുടരാൻ ധാരണയായി. തിങ്കളാഴ്ച നടന്ന ഇന്ത്യ-പാകിസ്താൻ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡി.ജി.എം.ഒ) മാരുടെ ആദ്യയോഗത്തിലാണ് വെടിനിർത്തൽ തുടരാൻ ധാരണയായത്.

വൈകീട്ടോടെ തുടങ്ങിയ ചർച്ച 30 മിനിറ്റോളം നീണ്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സിന്ധു നദീജല കരാർ അടക്കമുള്ള കരാറുകൾ ചർച്ച ചെയ്തില്ലെന്നാണ് റിപ്പോർട്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താനെതിരായ ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്.

ജമ്മു-കശ്മീരില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നു. കടകമ്പോളങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രദേശങ്ങളില്‍ ബി.എസ്.എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങളിലടക്കം സ്ഥിതിഗതികൾ ശാന്തമാണ്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കരാര്‍ ലംഘിച്ച പാകിസ്താനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം സൈനിക ഡയറക്ടര്‍മാര്‍ തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഓപറേഷന്‍ സിന്ദൂറിന്റെ ഭാഗമായി തങ്ങള്‍ക്ക് ലഭിച്ച ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും രാജ്യത്തിനായി കൃത്യതയോടെ മുന്നോട്ടുപോയെന്നുമാണ് ഇന്ത്യന്‍ വ്യോമസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. തിങ്കളാഴ്ച നടന്ന സംയുക്ത സൈനിക മേധാവിമാരുടെ വാർത്ത സമ്മേളനത്തിൽ ഓപറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിൽ നടത്തിയ സൈനിക നടപടികൾ വിശദമായി പ്രതിപാദിച്ചിരുന്നു.

Tags:    
News Summary - Ceasefire to continue; India-Pakistan ADGM talks complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.