സി.ബി.എസ്.ഇ പിഴവ്; മുന്നറിയിപ്പുകൾ അവഗണിച്ചു

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​മാ​യ ‘ഓ​ൺ-​സ്ക്രീ​ൻ മാ​ർ​ക്കി​ങ്’ (ഒ.​എ​സ്.​എം) ഡി​ജി​റ്റ​ൽ സം​വി​ധാ​നം സി.​ബി.​എ​സ്.​ഇ തി​ടു​ക്ക​ത്തി​ൽ ന​ട​പ്പാ​ക്കി​യ​ത് സു​ര​ക്ഷാ​വീ​ഴ്ച സം​ബ​ന്ധി​ച്ച എ​ല്ലാ മു​ന്ന​റി​യി​പ്പു​ക​ളും അ​വ​ഗ​ണി​ച്ച്. പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു മാ​സം മു​മ്പ് ന​ട​ത്തി​യ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ൽ ത​ന്നെ ഈ ​സം​വി​ധാ​ന​ത്തി​ന്റെ ഗു​രു​ത​ര​മാ​യ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ അ​ധ്യാ​പ​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. അ​തെ​ല്ലാം അ​വ​ഗ​ണി​ച്ച് പ​രി​ഷ്കാ​രം അ​ടി​ച്ചേ​ൽ​പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. സി.​ബി.​എ​സ്.​ഇ​യെ നി​യ​ന്ത്രി​ക്കേ​ണ്ട കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല. ഒ​രു വ​ർ​ഷ​മെ​ങ്കി​ലും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ റീ​ജ​ന​ൽ ഓ​ഫി​സു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി ബോ​ധ്യ​പ്പെ​ട്ട​തി​ന് ശേ​ഷം മാ​ത്ര​മേ ഒ.​എ​സ്.​എം രാ​ജ്യ​വ്യാ​പ​ക​മാ​ക്കാ​വൂ എ​ന്ന് 2025 ജൂ​ണി​ൽ ഗ​വേ​ണി​ങ് ബോ​ഡി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ജ​നു​വ​രി ര​ണ്ടാം വാ​രം ഡ​ൽ​ഹി​യി​ലെ കേ​ന്ദ്ര-​സം​സ്ഥാ​ന-​സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്ത മൂ​ന്ന് ദി​വ​സ​ത്തെ മാ​തൃ​കാ പ​രി​ശോ​ധ​ന​യി​ലാ​ണ് സോ​ഫ്റ്റ്‌​വെ​യ​റി​ന്റെ പി​ഴ​വു​ക​ൾ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. അ​ധ്യാ​പ​ക​ർ കൂ​ട്ടി​ന​ൽ​കി​യ മാ​ർ​ക്ക് മൈ​ന​സ് ആ​യി മാ​റു​ക, ചോ​ദ്യ​പേ​പ്പ​റി​ലെ ഉ​പ​ചോ​ദ്യ​ങ്ങ​ളു​ടെ മാ​ർ​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​തി​രി​ക്കു​ക, എ​ഴു​താ​ത്ത പേ​ജു​ക​ൾ​ക്ക് പോ​ലും മാ​ർ​ക്ക് വീ​ഴു​ക, ‘അ​ൺ​ഡൂ’ ബ​ട്ട​ൺ അ​മ​ർ​ത്തു​മ്പോ​ൾ സി​സ്റ്റം പൂ​ർ​ണ​മാ​യും നി​ശ്ച​ല​മാ​വു​ക തു​ട​ങ്ങി 36ഓ​ളം ഗു​രു​ത​ര​മാ​യ സാ​ങ്കേ​തി​ക-​പ്ര​വ​ർ​ത്ത​ന ത​ക​രാ​റു​ക​ൾ അ​ധ്യാ​പ​ക​ർ അ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചു. കൂ​ടാ​തെ, പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലേ​തു​പോ​ലെ അ​ധ്യാ​പ​ക​ർ​ക്ക് പ​ര​സ്പ​രം ച​ർ​ച്ച ചെ​യ്ത് മാ​ർ​ക്കു​ക​ൾ നി​ശ്ച​യി​ക്കാ​നു​ള്ള അ​വ​സ​രം ഇ​ല്ലാ​താ​കു​ന്ന​ത് ഉ​ത്ത​ര​ങ്ങ​ൾ ശ​രി​യാ​യി വി​ല​യി​രു​ത്താ​തെ പേ​രി​ന് മാ​ത്രം നോ​ക്കി മാ​ർ​ക്കി​ടു​ന്ന രീ​തി​യി​ലേ​ക്ക് മൂ​ല്യ​നി​ർ​ണാ​യം മാ​റാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും അ​ധ്യാ​പ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യു​രു​ന്നു. ഇ​തെ​ല്ലാം അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു മു​മ്പ് തെ​ല​ങ്കാ​ന​യി​ലെ പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വ​ലി​യ ക്ര​മ​ക്കേ​ട് വ​രു​ത്തി ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടേ​ണ്ടി​വ​ന്ന ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കി​യ​ത്.

മേ​യ് 13ന് ​ഫ​ലം വ​ന്ന​തു​മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​യു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യി​ട്ടും സി.​ബി.​എ​സ്.​ഇ​യെ സം​ര​ക്ഷി​ച്ച ഭ​ര​ണ​കൂ​ടം, ഒ​ടു​വി​ൽ വി​ഷ​യം പാ​ർ​ല​മെ​ന്റ​റി സ​മി​തി​ക്ക് മു​ന്നി​ലെ​ത്തു​ക​യും ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി വ​രു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മു​ഖം ര​ക്ഷി​ക്കാ​ൻ പേ​രി​നെ​ങ്കി​ലും ന​ട​പ​ടി​ക്ക് ത​യാ​റാ​യ​ത്.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, അ​പേ​ക്ഷ​ക​ൾ 44,000 ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ് പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 43,980 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​താ​യി ബോ​ർ​ഡ് അ​റി​യി​ച്ചു. ഇ​തി​ൽ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളി​ലെ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി 4,924 അ​പേ​ക്ഷ​ക​ളും, പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി 39,056 അ​പേ​ക്ഷ​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. ജൂ​ൺ ആ​റ് അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​രം. 

Tags:    
News Summary - CBSE mistake: Warnings ignored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.