സി.ബി.എസ്.ഇയില്‍ 10 വരെ ത്രിഭാഷ പഠനം നിര്‍ബന്ധം

ന്യൂഡല്‍ഹി: കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് (സി.ബി.എസ്.ഇ) 10ാം ക്ളാസ് വരെ ത്രിഭാഷ പഠനം നിര്‍ബന്ധമാക്കുന്നു. ഇംഗ്ളീഷ്, ഹിന്ദി ഭാഷകള്‍ക്കു പുറമേ  ഭരണഘടനയില്‍ പറയുന്ന മലയാളമടക്കമുള്ളവയിലൊന്നുമാണ് പഠിപ്പിക്കേണ്ടത്. 2018 മുതലുള്ള അധ്യയനവര്‍ഷത്തിലാണ് ത്രിഭാഷ ഫോര്‍മുല തുടങ്ങുക. ഇതിന് സി.ബി.എസ്.ഇ ഭരണസമിതി കൗണ്‍സില്‍ അംഗീകാരം നല്‍കി. 18,000 സ്കൂളുകളാണ് സി.ബി.എസ്.ഇക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പകുതിയിലധികം സ്വകാര്യ സ്കൂളുകളാണ്. ഇവിടങ്ങളിലധികവും ഹിന്ദി, ഇംഗ്ളീഷ് ഭാഷക്കു പുറമേ മൂന്നാം ഭാഷയായി വിദേശ ഭാഷ പഠിപ്പിക്കുന്നുണ്ട്. ഇത് വേണമെങ്കില്‍ നാലാം ഭാഷയായി പഠിപ്പിക്കാമെന്നും ഭരണസമിതി കൗണ്‍സില്‍ വ്യക്തമാക്കി.
നിലവില്‍ ആറുമുതല്‍ എട്ടാം ക്ളാസുവരെ ഇംഗ്ളീഷിനും ഹിന്ദിക്കും പുറമെ മൂന്നാമതൊരു ഇന്ത്യന്‍ ഭാഷ പഠിപ്പിക്കുന്നുണ്ട്. ഇത് ഒമ്പത്, 10 ക്ളാസുകളിലേക്കുകൂടി വ്യാപിക്കുകയാണ്. സി.ബി.എസ്.ഇ 10ാം ക്ളാസില്‍ ബോര്‍ഡ് പരീക്ഷ എഴുതുന്നത് 2011 മുതല്‍ നിര്‍ബന്ധമായിരുന്നില്ല. ഇത് 2018 മുതല്‍ പുന$സ്ഥാപിക്കാനും ഭരണസമിതി കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. ബോര്‍ഡ് പരീക്ഷക്ക് 80 ശതമാനം വെയ്റ്റേജും ഇന്‍േറണല്‍ അസസ്മെന്‍റിന് 20 ശതമാനവും നല്‍കും.

 

Tags:    
News Summary - cbse language

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.