Posted On
date_range Updated On
date_range സി.ബി.എസ്.ഇ 10ാം ക്ളാസ് പരീക്ഷ 2018ല്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് (സി.ബി.എസ്.ഇ) 10ാം ക്ളാസ് പൊതുപരീക്ഷ 2018ല്‍ പുന$സ്ഥാപിക്കുന്നു. ഇതിന് ചൊവ്വാഴ്ച നടന്ന ഗവേണിങ് കൗണ്‍സില്‍ അംഗീകാരം നല്‍കി. നിരന്തര-വിപുല വിലയിരുത്തല്‍ സംവിധാനമായ സി.സി.ഇ ഏര്‍പ്പെടുത്തിയശേഷം 2011 മുതല്‍ സി.ബി.എസ്.ഇയുടെ 10ാം ക്ളാസ് പരീക്ഷ എഴുതുന്നത് നിര്‍ബന്ധമായിരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കില്‍ എഴുതാം. എന്നാല്‍, പിന്നീട് വിയോജിപ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് രീതി മാറ്റുന്നത്. ബോര്‍ഡ് പരീക്ഷക്ക് 80 ശതമാനം വെയ്റ്റേജും ഇന്‍േറണല്‍ അസസ്മെന്‍റിന് 20 ശതമാനവും നല്‍കും. ഇപ്പോള്‍ 10ല്‍ പഠിക്കുന്നവര്‍ക്ക് സി.ബി.എസ്.ഇ പരീക്ഷ എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.