ഭൂമി ഇടപാട്​: മുൻ മുഖ്യമന്ത്രി ബി.എസ്​ ഹൂഡയുടെ വസതിയിൽ സി.ബി.​െഎ റെയ്​ഡ്​

റോഹ്​തക്​: വിവാദ ഭൂമി ഇടപാടിൽ ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ്​ ഹൂഡയുടെ വസതിയിൽ സി.ബി.​െഎ റെയ്​ഡ്​. വെള് ളിയാഴ്​ച​ രാവിലെയാണ്​ ഹൂഡയുടെ വസതിയിൽ സി.ബി.​െഎ സംഘം എത്തിയത്​. മുഖ്യമന്ത്രിയായിരിക്കെ 2004 മുതൽ 2007 വരെ ​ ഭൂമി നൽക ിയതിൽ ക്രമക്കേടുണ്ടെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ ഹൂഡക്കെതിരെ സി.ബി.​െഎ പുതിയ കേസ്​ രജിസ്​റ്റർ ചെയ്​തു. ഭൂമി ഇടപാട്​ കേസുമായി ബന്ധപ്പെട്ട്​ ഡൽഹിയിലെ 30 കേന്ദ്രങ്ങളിലാണ്​ സി.ബി.​െഎ റെയ്​ഡ്​ നടത്തിയത്​.

2016ൽ ഹരിയാനയിലെ വിജിലൻസ്​ ബ്യൂറോയാണ്​ കോൺഗ്രസ്​ ബന്ധമുള്ള നാഷണൽ ഹെറാൾഡ്​ ന്യൂസ്​പേപ്പർ ഗ്രൂപ്പി​​​െൻറ കീഴിലുള്ള അസോസിയേറ്റ്​ ജേർണലിന്​ അനധികൃതമായി ഹരിയാന നഗരവികസന അതോറിറ്റിയുടെ ഭൂമി കൈമാറിയതായി കണ്ടെത്തിയത്​. അന്ന്​ മുഖ്യമന്ത്രിയായിരുന്ന ഹൂഡയായിരുന്നു ഹരിയാന നഗരവികസന അതോറിറ്റിയുടെ ചെയർമാൻ.

പഞ്ച്​കുളയിൽ 1982 ൽ അസോസിയേറ്റ്​ ജേർണലിന്​ നൽകിയ ഭൂമിയിൽ യാതൊരു നിർമാണവും നടത്താതിരുന്നതിനാൽ 1992 ൽ അത്​ തിരിച്ചെടുക്കാൻ സർക്കാർ നിർബന്ധിതരായി. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ്​ വീണ്ടും ഭൂമി അസോസിയേറ്റ്​ ജേർണലിന്​ അനുവദിച്ചത്​. ഇൗ കേസിൽ ഹൂഡക്കും കോൺഗ്രസ്​ നേതാവ്​ ​മോത്തിലാൽ വോറക്കുമെതിരെ 2018 ൽ സി.ബി.​െഎ കേസെടുത്തിരുന്നു.

Tags:    
News Summary - CBI Raids Former Haryana Chief Minister BS Hooda In Land Deal Case- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.