Posted On
date_range Updated On
date_range ചിത്ര രാമകൃഷ്ണ കേസിൽ വൻ ട്വിസ്റ്റ്: 'ഹിമാലയൻ യോഗി' ആനന്ദ് സുബ്രഹ്മണ്യൻ
മുംബൈ: കാണാമറയത്തിരുന്ന് ദേശീയ ഓഹരി വിപണി (എൻ.എസ്.ഇ) നടത്തിപ്പിൽ ഇടപ്പെട്ട 'ഹിമാലയൻ യോഗി' ആനന്ദ് സുബ്രഹ്മണ്യനാണെന്ന് മുൻ മേധാവി ചിത്ര രാമകൃഷ്ണ വെളിപ്പെടുത്തിയതായി സി.ബി.ഐ. ആനന്ദ് സുബ്രഹ്മണ്യന്റെ ജാമ്യാപേക്ഷയെ എതിർക്കെ ഡൽഹി പ്രത്യേക കോടതി ജഡ്ജി സഞ്ജീവ് അഗർവാളിനെയാണ് ഇക്കാര്യമറിയിച്ചത്. ചിത്രയും അറസ്റ്റിലാണ്.
എൻ.സി.ഇ മേധാവിയായിരിക്കെ 'ഹിമാലയൻ യോഗി'യുടെ നിർദേശത്തെ തുടർന്നാണ് ആനന്ദിനെ ചിത്ര തന്റെ ഉപദേഷ്ടാവും ചീഫ് ഓപറേറ്റിങ് ഓഫിസറുമാക്കിയതെന്നാണ് ആരോപണം. എൻ.എസ്.ഇയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ചിത്രയെടുത്തതും യോഗിയുടെ ഉപദേശപ്രകാരമായിരുന്നു. രഹസ്യ രേഖകൾ ഇ-മെയിൽ വഴി പങ്കുവെച്ചു. ആവശ്യമുള്ളപ്പോൾമാത്രം രൂപം പ്രാപിക്കുന്ന അദൃശ്യനാണ് യോഗിയെന്നാണ് ചിത്ര ആദ്യം മൊഴി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.