കോഴയാരോപണം: ഐ.എ.എഫ്​ ഉദ്യോഗസ്ഥർക്കും സ്വിസ്​ കമ്പനിക്കുമെതിരെ സി.ബി.ഐ കേസ്​

ന്യൂഡൽഹി: വിമാന ഇടപാടുമായി ബന്ധപ്പെട്ട്​ ഐ.എ.എഫ്​ ഉദ്യോഗസ്ഥർ, ആയുധ ഡീലർ സഞ്​ജയ്​ ഭണ്ഡാരി, സ്വിറ്റ്​സർലാൻഡ്​ വിമാന നിർമാതാക്കൾ പെലറ്റസ്​ എയർക്രാഫ്​റ്റ്​ എന്നിവർക്കെതിരെ സി.ബി.ഐ കേസ്​. 2009ൽ 75 ബേസിക്​ ട്രെയിനിങ്​ എയർക്രാഫ്​റ്റുകൾ വ്യോമസേനക്കായി വാങ്ങിയതിൽ 339 കോടി രൂപയുടെ നേട്ടം ഇവർ ഉണ്ടാക്കിയെന്നാണ്​​ കേസ്​.

ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ ചില സ്ഥലങ്ങളിൽ സി.ബി.ഐ കഴിഞ്ഞ ദിവസം റെയ്​ഡ്​ നടത്തിയിരുന്നു. റെയ്​ഡ്​ ഇപ്പോഴും തുടരുകയാണ്​. റോബർട്ട്​ വാദ്രയുടെ ലണ്ടനിലെ ഫ്ലാറ്റ്​ ഇടപാടുമായി ബന്ധപ്പെട്ടും ഭണ്ഡാരിക്കെതിരെ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ അന്വേഷണം നടത്തിയിരുന്നു.

എയർഫോഴ്​സിലെത്തുന്ന പുതിയ ജീവനക്കാർക്ക്​ പരിശീലനം നൽകുന്നതിനായാണ്​ പെലറ്റസ്​ കമ്പനിയുടെ പി.സി-7-എം.കെ-2 എന്ന സീരിസിലെ വിമാനങ്ങൾ വ്യോമസേന വാങ്ങിയത്​. ഈ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ്​ കണ്ടെത്തൽ.

Tags:    
News Summary - CBI Files Case Against IAF Officials, Swiss Firm Over Alleged Kickbacks-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.