ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ഒാഫിസറുടെ അഴിമതി അന്വേഷിച്ചതിന് മോദി സർക്കാർ അന്തമാനിലേക്ക് സ്ഥലംമാറ്റിയതിനെതിരെ സി.ബി.െഎ ഉന്നത ഉദ്യോഗസ്ഥൻ പി.കെ. ബസ്സി സുപ്രീംകോടതിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായി സി.ബി.െഎയിലെത്തിയ രാകേഷ് അസ്താനക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അേന്വഷണ സംഘമുണ്ടാക്കണമെന്നും ബസ്സി ഹരജിയിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ പാതിര അട്ടിമറിയിലൂടെ നീക്കം ചെയ്ത സി.ബി.െഎ ഡയറക്ടർ അലോക് വർമയുടെ ഡെപ്യൂട്ടി ആയിരുന്നു ബസ്സി. രാകേഷ് അസ്താനക്കെതിരെ കോടികളുടെ അഴിമതി അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ അന്വേഷണ ചുമതലയുണ്ടായിരുന്ന ബസ്സിയെ അന്തമാനിലെ പോർട്ട് ബ്ലയറിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. കോടികൾ കോഴ വാങ്ങിയതിനുള്ള തെളിവുകളായി തെൻറ പക്കൽ അസ്താനയുടെ ഫോൺവിളികളും വാട്സ്ആപ് സന്ദേശങ്ങളുമുണ്ടെന്ന് ബസ്സി ഹരജിയിൽ ബോധിപ്പിച്ചു.
അസ്താനക്കെതിരെ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷൺ നയിക്കുന്ന ‘കോമൺ കോസ്’ എന്ന സർക്കാറിതര സംഘടന സമർപ്പിച്ച ഹരജിക്ക് പിറകെയാണ് ബസ്സിയുടെ ഹരജി. ‘കോമൺ കോസി’െൻറ ഹരജികൂടി പരിഗണിച്ചാണ് അലോക് വർമക്കെതിരായ അന്വേഷണം റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കാൻ സുപ്രീംകോടതി കേന്ദ്ര വിജിലൻസ് കമീഷന് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.